ആവലാതികൾ നാം ഏൽപ്പിക്കൂ രാജൻ അവനാണല്ലോ രാജാധിരാജൻ .....ശരിയാണ് മുഖൗഖിസ് ....ആ സംഭാഷണം അവിടെ അവസാനിച്ചു രാജാവും മുഖൗഖിസുമായുള്ള ഈ സൗഹൃദബന്ധം കൊട്ടാരത്തിലേ ചിലരിൽ അത്യധികം അസൂയയും വിദ്വേഷവും ജനിപ്പിക്കുന്നു ണ്ടായിരുന്നു . കൂട്ടത്തിൽ കൊട്ടാര മന്ത്രി ഇബ്നു നുസൈറും സേനാനായകൻ ഇബ്നു ഫുതൂഹുമുണ്ട് . രാജാവിന്റെ കാലശേഷം സിംഹാസനം സ്വപ്നം കണ്ടു നടക്കുന്നവരാണ് അവർ ' മുഖൗഖിസ് കാരണമായി ആ സ്വപ്നം തകരുമോ എന്ന് അവർ വല്ലാതെ ഭയപ്പെട്ടു .മുഖൗഖിസിനോട് അവർക്ക് അടങ്ങാത്ത അമർഷവും കോപവും ഉണ്ടായി .
തങ്ങളുടെ ഉദ്ധേശ്യം പൂർത്തിയാകണമെങ്കിൽ എങ്ങനെയും രാജാവിൽ നിന്ന് മുഖൗഖിസിനെ അകറ്റണമെന്ന് അവർക്ക് തോന്നി .അതിനുവേണ്ടി അവർ പല തന്ത്രങ്ങളും ആലോചിച്ചു .ഒടുവിൽ അവരത്കണ്ടെത്തി . തന്ത്രത്തിന്റെ വിശദവിവരം മനസിൽ തെളിഞ്ഞപ്പോൾ ഇബ്നു നുസൈർ സ്വയം പൊട്ടിച്ചിരിച്ചു .ഇനിയവൻ അധികം ഞളിയില്ല. രാജാവിന്റെ മനസ്സിൽ മാത്രമല്ല ജനങ്ങളുടെ മനസ്സിലും അവൻ കൊള്ളരുതാത്തവൻ ആവണം .ഇത് വിജയിച്ചാൽ അവന്റെ അന്ത്യം കഴുമരത്തിൽ തന്നെ .തന്റെ മനസ്സിൽ വിരിഞ്ഞ തന്ത്രം നടപ്പിലാക്കാൻ ഉള്ള മാർഗങ്ങൾ മാത്രമായി പിന്നീടവന്റെ ചിന്ത
പിറ്റേന്ന് പ്രഭാതം കടകമ്പോളങ്ങൾ തുറന്നു .ബനൂഖുറാ സയിലെ ഒരുദിവസം ആരംഭിക്കുകയാണ്. മുഖൗഖിസ് മഴുവുമായി കാട്ടിലേക്ക് പുറപ്പെട്ടു .ഘോരവനമാണ് .സാധാരണ ജന സഞ്ചാരം കുറവാണ് . പലപ്പോഴായി ചില യാത്രാസംഘങ്ങൾ അതുവഴി പോകുന്ന പതിവുണ്ട് . കൂടാതെ വിറക് ശേഖരണാർത്ഥം ചില സ്ത്രീകളും കാട്ടിൽ എത്താറുണ്ട് .മഴു തോളിൽ തൂക്കി മുഖൗഖിസ് മുന്നോട്ടു നടന്നു .പറ്റിയ ഒരു മരം തെരഞ്ഞുകൊണ്ടാണ് നീങ്ങുന്നത് .പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളി അയ്യോ.... ആ നിലവിളി കാട്ടിനുള്ളിൽ മുഴങ്ങിക്കേട്ടു .ങേ...ഒരു നിമിഷം മുഖൗഖിസ് സ്തംഭിച്ചു നിന്നുപോയി . എന്താണ് സംഭവിച്ചത് ? വിറക് ശേഖരിക്കാൻ വന്ന സ്ത്രീ ഏതെങ്കിലും കാട്ടുജീവി ആക്രമിച്ചതാവും. പിന്നെ മുഖൗഖിസ് ഒന്നും ചിന്തിച്ചില്ല .ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. കാട്ടുവള്ളികളും പൊന്തക്കാടുകളും വകഞ്ഞുമാറ്റി മുന്നോട്ട് കുതിച്ചു . മുഖൗഖിസ് ചുറ്റും കണ്ണോടിച്ചു . ദൃഷ്ടിയിൽ ഒന്നും പെട്ടില്ല . തന്റെ തോന്നലായിരിക്കുമെന്ന് മുഖൗഖിസ് സംശയിച്ചു .അൽപനേരം കൂടി മുഖൗഖിസ് ചെവിയോർത്ത് നിന്നു . പെട്ടെന്ന് വീണ്ടും ഒരു ശബ്ദം .അയ്യോ ....ഇത്തവണ ദിശ മനസ്സിലാക്കിയ മുഖൗഖിസ് കുറച്ചുകൂടി മുന്നോട്ടു ചെന്നു. ആ കാഴ്ച കണ്ട്അദ്ദേഹം ഞെട്ടി തെറിച്ചു പോയി പൂർണ്ണ നഗ്നയായ ഒരു സ്ത്രീ കിടക്കുന്നു .പൊന്തപ്പടർപ്പിൽ ബലിഷ്ഠമായ ഒരു മനുഷ്യൻ അവളെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു . വള്ളിപ്പടർപ്പുകൾ ഞെരിച്ച് വരുന്ന മുഖൗഖിസിനെ കണ്ടതും അയാൾ പെട്ടെന്ന് ഓടി മറഞ്ഞു .നഗ്നയായ സ്ത്രീയുടെ മുഖത്ത് ഒരു കരിമ്പടം ഉണ്ടായിരുന്നു . അതുകൊണ്ട് തന്നെ അവൾക്കു ഒന്നും കണാൻ കഴിഞ്ഞില്ല .അക്രമി പിന്നിൽ നിന്ന് കരിമ്പടം കൊണ്ട് മൂടി പതിയിരുന്ന് ആക്രമിക്കുകയായിരുന്നു .പിടുത്തം അയഞ്ഞതും ആ സ്ത്രീ ചാടിയെണീറ്റു .പിന്നെ ഭയം വിട്ട് മാറാതെ മുഖത്തുനിന്ന് കരിമ്പടം ഊരിയെറിഞ്ഞു നോക്കുമ്പോൾ മുന്നിൽ കണ്ടത് കയ്യിൽ മഴുവുമായി നിൽക്കുന്ന ഒരു മനുഷ്യനെയാണ് .അയാൾ ശക്തിയായി കിതക്കുന്നുമുണ്ട് .കാട്ടാളാ....... അവൾ ചീറിയടുത്തു എന്നിട്ട് മുഖൗഖിസിന്റെ കഴുത്തിൽ പിടുത്തമിട്ടു .പിന്നെ ശക്തിയായി ഉലച്ചു. പെട്ടെന്ന് എവിടെനിന്നോ കുറേപേർ അങ്ങോട്ട് ഓടി വന്നു .അവരും ആ സ്ത്രീയുടെ നിലവിളി കേട്ട് ഓടി എത്തിയതാണ് . അവർ വന്നു നോക്കുമ്പോൾ ആദ്യം തന്നെ കണ്ടത് നഗ്നയായ സ്ത്രീയാണ് . പിന്നീട് അവർക്ക് മുന്നിൽ മഴുവുമായി നിന്ന് കിതക്കുന്ന ആ മനസ്സിനെയും അവർ കണ്ടു .ഇയാൾ ......ഈ കാട്ടാളൻ എന്നെ..... ആ സ്ത്രീ പൊട്ടിക്കരഞ്ഞു . ഓടി വന്നവർ പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല .അവർ ഓടി വന്നു മുഖൗഖിസിനെ പിടികൂടി . ഞെട്ടിത്തരിച്ച മുഖൗഖിസ് എന്താണ് സംഭവിച്ചതെന്നറിയാതെ ആകെ അമ്പരന്നുപോയി .എയ്...... എന്നെ വിടൂ ...നിങ്ങളെന്ത് ഭ്രാന്താണീ കാണിക്കുന്നത് ? ഞാൻ മുഖൗഖിസാണ് .ഇവളെ ആക്രമിച്ചത് ഞാനല്ല . അയാൾ ഓടിമറഞ്ഞിരിക്കുന്നു 'അയാളെ കിട്ടുമോയെന്ന് നോക്കൂ ......പരിഭ്രാന്തിയോടെ മുഖൗഖിസ് വിളിച്ചുപറഞ്ഞു ..പക്ഷേ ഓടി വന്ന ആളുകൾ അത് ശ്രദ്ധിച്ചതേയില്ല. അവർ മുഖൗഖിസിനെ കൂടുതൽ ബലമായി പിടിച്ചു . പിന്നെ കാട്ടുവള്ളി കൊണ്ട് കൈകാലുകൾ ബലമായി പിടിച്ചു ബന്ധിച്ച് ഒരു മരത്തിൽ കെട്ടിയിട്ടു . അതിലൊരാൾ രാാജഭടൻമാരെ വിവരമറിയിക്കാൻ കൊട്ടാരത്തിലേക്കു പോയി. മുഖൗഖിസ് തരിച്ചുനിന്നുപോയി .മനസ്സുരുകി മൗനിയായി റബ്ബിനെ വിളിച്ചു പ്രാർത്ഥിച്ചു പോയി അദ്ദേഹം .നാഥാ ....പരീക്ഷണങ്ങളുടെ കരിമ്പാറകൾ ആണല്ലോ എന്റെ ജീവിതം ...എന്നെ നീ സഹായിക്കണേ..... പെട്ടെന്ന് മുഖൗഖിസിന്റെ ചിന്തയെ തട്ടിയുണർത്തി കൊണ്ട് കുതിര കുളമ്പടി ശബ്ദം കേട്ടുതുടങ്ങി
(തുടരും)

No comments:
Post a Comment