ഖിള്ർ (അ) ഭാഗം-10


💖💖💖💖💖💖💖💖💖💖💖

എല്ലാം അല്ലാഹുവിൽ അർപ്പിച്ച് അവൾ യാത്ര തുടങ്ങി. രാജകുമാരനെ തിരയാൻ പോയി വഗ്ദ്ധതം പാലിച്ചയാളും പേടിച്ച് നാട് വിടാനുറച്ചു. അദ്ദേഹവും യാത്ര തിരിച്ചു.

അല്ലാഹുവിന്റെ വിധി എന്നല്ലാതെ എന്ത് പറയാൻ. ഇണയും തുണയും ഇല്ലാതെ സഞ്ചരിച്ചിരുന്ന അവർ രണ്ടുപേരും മറ്റൊരു രാജ്യത്തേക്കുള്ള യാത്രാമധ്യെ കണ്ടുമുട്ടി.

അതവക്കൊരു അനുഗ്രഹ
മായി. അവർ അങ്ങനെ വിവാഹിതരായി മറ്റൊരു രാജ്യത്ത് ചെന്ന് സുഖമായി ജീവിതം ആരംഭിച്ചു.

രഹസ്യം സൂക്ഷിച്ച പെണ്ണിന് രഹസ്യം സൂക്ഷിച്ച പുരുഷനെ ഭർത്താവായി ലഭിച്ചു. നല്ലവരായ ആ ദമ്പതികൾക്ക് മൂന്ന് കുട്ടികൾ ജനിച്ചു. എന്നാൽ ആ സന്തോഷവും കൂടുതൽ കാലം നീണ്ടു നിന്നില്ല.

നല്ലവര്ക്കാണല്ലോ കൂടു തൽ പരീക്ഷണങ്ങളെ നേരിടേണ്ടി വരിക. ഭർതാവ് മരണത്തിനു കീഴടങ്ങി. അവർ വിറകു വെട്ടുന്ന തൊഴിൽ ചെയ്തു അനാഥരായ മക്കളെ പോറ്റി വളര്ത്തി.

എന്നാൽ പരീക്ഷണങ്ങൾ അവിടെയും അവസാനിച്ചില്ല. ഏകദൈവ വിശ്വാസികളെ ക്രൂരമായി പീഡിപ്പിക്കുന്ന ഒരു രാജാവ്‌ ആ രാജ്യത്തിന്റെ അദികാരം ഏറ്റെടുത്തു. സത്യവിശ്വാസത്തിന്റെ പേരിൽ ആ സ്ത്രീയും പിടിക്കപ്പെട്ടു. സത്യവിശ്വാസത്തിൽ നിന്നും പിന്മാറാൻ രാജാവും കിങ്കരന്മാരും അവളോട്‌ ആവശ്യപ്പെട്ടു.

എന്നാൽ ഈ ഭീഷനികളൊന്നും ആദ്യ ഭർത്താവിൽ നിന്നും ലഭിച്ച ഈമാനിക വെളിച്ചത്തെ ഊതിക്കെടുത്താൻ പോന്നതായിരുന്നില്ല.
പ്രാകൃതമായ ശിക്ഷകളാ
യിരുന്നു സത്യവിശ്വാസിക
ള്ക്ക് നേരിടതായി വന്നത്.

രാജകിങ്കരന്മാർ വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ചു. മഹതിയുടെ മൂത്തകുട്ടിയെ ചെമ്പിനടുതെക്ക് കൊണ്ടുവന്നു.

സത്യവിശ്വാസത്തിൽ നിന്നും മാറിയില്ലെങ്കിൽ കുട്ടിയെ ഇതിൽ ഇടാൻ പോകുന്നു രാജകല്പന വന്നു. മഹതി വിശ്വാസത്തിൽ തന്നെ ഉറച്ചു . അവർ കുട്ടിയെ തിളച്ചുമറിയുന്ന ചെമ്പിലേക്ക് എടുത്തെറിഞ്ഞു. മഹതിയുടെ വിശ്വാസത്തിൽ മാറ്റമില്ല എന്നുകണ്ടവർ രണ്ടാമത്തെ കുട്ടുയെയും ചെമ്പിലേക്കെറിഞ്ഞു.

ഇനിയുള്ളത് ഏറ്റവും ചെറിയ മോനാണ്. ഇത്തവണ പുത്ര സ്നേഹത്താൽ മഹതി അല്പം പിന്നിലേക്ക്‌ മാറിയോ എന്ന സംശയം. എന്നാൽ സംസാരപ്രായം എത്തിയിട്ടില്ലാത്ത കുഞ്ഞ് സ്ഫുടമായ ഭാഷയിൽ സംസാരിച്ചു “ഉമ്മാ എന്നെ അതിൽ എറിയട്ടെ, പിന്മാറരുത്‌ നമുക്ക് സ്വർഗത്തിൽവച്ച് കാണാം”.

അവസാനം മഹതിയുടെ ഊഴമെത്തി. ചെമ്പിലേക്ക് എറിയും മുന്പ് ഭടന്മാർ അവരോടു അന്ത്യാഭിലാശ
ത്തെപറ്റി ചോദിച്ചു. മഹതി പറഞ്ഞു “എന്നെയും എന്റെ മക്കളെയും എന്റെ ഭർത്താവിന്റെ കബറിനടുതായി മറവുചെയ്യണം “.

മഹതിയുടെ അവസാന
ത്തെ ആഗ്രഹം നിറവേറ്റപ്പെട്ടു അവരെല്ലാം അതിനടുത്തായി മറവു ചെയ്യപ്പെട്ടു.

നബിയേ…
അവരുടെ കബറുകളിൽ നിന്നടിച്ചുവീശുന്ന പരിമളമാ ണ് താങ്കളിപ്പോൾ അനുഭവി ച്ചത്.
ജിബ്രീൽ (അ) കഥ പറയൽ അവസാനിപ്പിച്ചു.
(തുടരും)

No comments:

Post a Comment