ഇരുസൈന്യങ്ങളും മുഖാമുഖം
ഇരുസൈന്യങ്ങളും പരസ്പരം അഭിമുഖമായപ്പോള്‍ റസൂല്‍(സ) മനമുരുകി പ്രാര്‍ഥിച്ചു: "അല്ലാഹുവേ, ക്വുറൈശികളിതാ നിന്നോടു ശത്രുത വെച്ചുകൊണ്ടും നിന്റെ പ്രവാചകനെ നിരാകരിച്ചുകൊണ്ടും തികഞ്ഞ അഹങ്കാരികളും ദുരഭിമാനികളുമായി യുദ്ധത്തിനുവന്നിരിക്കുന്നു. അല്ലാഹുവേ! അതിനാല്‍ നീ വാഗ്ദാനം ചെയ്ത സഹായം ഞാന്‍ നിന്നോട് ചോദിക്കുന്നു. അവരെ നീ നശിപ്പിക്കേണമേ. ഇതിനുശേഷം അവിടുന്ന് മുസ്ലിംകളുടെ സൈന്യനിര ക്രമപ്പെടുത്തി. ഒരു കുന്തംകൊണ്ട് അണികളെ ശരിയാക്കുന്നതിന്നിടയില്‍ ഒരു ആശ്ചര്യകരമായ സംഭവമുണ്ടായി. കുന്തത്തിന്റെ അറ്റം നിരയില്‍നിന്ന് അല്പം മുന്നോട്ട് തള്ളിനിന്നിരുന്ന സവാദ്ബിന്‍ ഗസിയയുടെ വയറില്‍ തട്ടി. സവാദ് പറഞ്ഞു: 'ദൈവദൂതരെ അങ്ങ് എന്നെ വേദനിപ്പിച്ചതിന് എനിക്ക് പകരം ചെയ്യണം.' നബി(സ) അതിന് അനുവാദം നല്കിക്കൊണ്ട് വസ്ത്രം ഉയര്‍ത്തി വയറ് കാണിച്ചുകൊടുത്തു. ഉടനെ അവിടെ ഒരു മുത്തംനല്കിക്കൊണ്ട് സവാദ് തിരുമേനിയെ ആലിംഗനം ചെയ്തു. എന്തേ സവാദേ നീ ഇങ്ങനെ ചെയ്യാന്‍' അവിടുന്ന് ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെ താങ്കള്‍ക്കറിയാമല്ലോ നാമിപ്പോള്‍ അഭിമുഖീകരിക്കുന്നത്, അതിനാല്‍ എന്റെ അവസാനത്തെ ബന്ധം താങ്കളുടെ ചര്‍മവുമായി എന്റെ ചര്‍മം സ്പര്‍ശിച്ചുകൊണ്ടാവട്ടെയെന്ന് ഞാന്‍ ഉദ്ദേശിച്ചു. സവാദ് പറഞ്ഞു: റസൂല്‍(സ) അദ്ദേഹത്തിന് നന്മക്കായി പ്രാര്‍ഥിച്ചു. തുടര്‍ന്ന് സൈന്യങ്ങളോട് നിര്‍ദേശിച്ചു. തന്റെ അവസാനത്തെ ആജ്ഞ എത്തുന്നതുവരെ ആരും യുദ്ധം തുടങ്ങരുത്. അവര്‍ അടുത്തേക്ക് വരുമ്പോള്‍ നിങ്ങളുടെ അമ്പും വാളുകളും ബോധപൂര്‍വം മാത്രം ഉപയോഗിക്കുകയും ചെയ്യുക. ശേഷം തിരുദൂതരും അബൂബക്കര്‍(റ)വും അവിടുത്തെ കൂടാരത്തിലേക്ക് മടങ്ങി. സഅദും കൂട്ടുകാരും പാറാവുകാരായി വാതില്‍ക്കലും നിലയുറപ്പിച്ചു. മുശ്രിക്കുകളുടെ പക്ഷത്തുനിന്ന് അബൂജഹല്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: അല്ലാഹുവേ, ഈ ഇരുകക്ഷികളില്‍ കുടുംബബന്ധം വിഛേദിക്കുന്നവരേയും ഞങ്ങള്‍ക്കറിയാത്ത പുതിയതുകൊണ്ടു വന്നവരേയും നീ നശിപ്പിക്കണേ! ഞങ്ങളില്‍ നീ ഇഷ്ടപ്പെടുന്നവരേയും നീ സ്നേഹിക്കുന്നവരെയും ഇന്ന് വിജയിപ്പിക്കണേ. ഇതിനെക്കുറിച്ചാണ് ക്വുര്‍ആന്‍ അവതരിച്ചത്.
"(സത്യനിഷേധികളെ) നിങ്ങള്‍ വിജയമായിരുന്നു തേടിയിരുന്നതെങ്കില്‍ ആ വിജയമിതാ നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ വിരമിക്കുകയാണെങ്കില്‍ അതാണ് നിങ്ങള്‍ക്കുത്തമം! നിങ്ങളുടെ സംഘം എത്ര എണ്ണക്കൂടുതലുള്ളതാണെങ്കിലും അത് നിങ്ങള്‍ക്കുപകരിക്കുകയേയില്ല. അല്ലാഹു സത്യവിശ്വാസികളുടെ കൂടെത്തന്നെയാണ്.'' (8:19). മുശ്രിക്കുകളുടെ പ്രാര്‍ഥനയില്‍ പറഞ്ഞിരുന്ന അല്ലാഹു ഇഷ്ടപ്പെടുന്ന വിഭാഗം മുസ്ലിംകളായിരുന്നതിനാല്‍ അല്ലാഹു അവരെ വിജയിപ്പിക്കുകയുണ്ടായി. അതിനെക്കുറിച്ചാണ് പ്രയുക്ത സൂക്തത്തില്‍, നിങ്ങള്‍ തേടിയ ആ വിജയം ഇതാ നിങ്ങള്‍ക്ക് വന്നുകഴിഞ്ഞിരിക്കുന്നുവെന്ന് അല്ലാഹു പ്രസ്താവിക്കുന്നത്.
സംഘട്ടനം ആരംഭിക്കുന്നു
ഇതിന്നിടയ്ക്ക് ശത്രുപക്ഷത്തുനിന്ന് ദുസ്വഭാവിയും ദുഷ്ടനുമായ മഖ്സും ഗോത്രക്കാരന്‍ അസ്വദ് ബിന്‍ അബ്ദുല്‍ അസദ് ഞാന്‍ അവരുടെ ജലസംഭരണിയില്‍നിന്ന് പാനം ചെയ്യുകയോ അല്ലെങ്കില്‍ അത് തകര്‍ക്കുകയോ അതുമല്ലെങ്കില്‍ ആ മാര്‍ഗത്തില്‍ ഞാന്‍ വീരചരമം പ്രാപിക്കുകയോ ചെയ്യുമെന്ന് അല്ലാഹുവോട് പ്രതിജ്ഞ ചെയ്തിരിക്കുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിംകളുടെ ജലസംഭരണിയുടെ നേരെ പാഞ്ഞടുത്തു. സമയം പാഴാക്കാതെ ഹംസബിന്‍ അബ്ദില്‍ മുത്വലിബ് അയാളുടെ മുട്ടിന് താഴെ ഖഡ്ഗം ആഞ്ഞുവീശി! ജലസംഭരണിക്ക് പുറത്ത് അയാള്‍ നിലംപതിച്ചു. എന്നിട്ടും തന്റെ പ്രതിജ്ഞ പാലിക്കാനായി ഇഴഞ്ഞ് ജലസംഭരണിയില്‍ ചാടിവീണു. വീണ്ടും ഹംസയുടെ ഖഡ്ഗം അയാള്‍ക്ക് മീതെ പതിച്ചതോടെ അയാളുടെ കഥകഴിഞ്ഞു. ഇതോടെ യുദ്ധം തുടങ്ങിക്കഴിഞ്ഞു. തുടര്‍ന്ന്
(തുടരും)

No comments:
Post a Comment