എങ്ങോട്ടാണ് യാത്രയെന്നറിയില്ല. ഒരു ലക്ഷ്യവുമില്ല  .സ്വത്തെന്ന് പറയാൻ ആകെയുള്ളത് ഒരൊട്ടകം മാത്രം.                ഒരു കാലത്ത് നീണ്ടു പരന്നു കിടന്ന ഈന്തപ്പനത്തോട്ടങ്ങളുടെ ഉടമയായിരുന്നു പിതാവ്.അതിൽ മേഞ്ഞ് നടക്കുന്ന നൂറ് കണക്കിന് ഒട്ടകങ്ങൾ. വിലമതിക്കാനാവത്ത ചരക്കുകളുമായി അന്യ നാടുകളിലേക്ക് നീങ്ങുന്ന ഖാഫിലകൾ. വിരലുകളുടെയും ചുണ്ടുകളുടെയും ആജ്ഞ ക്കൊത്ത് ചലിക്കാൻ നൂറു കണക്കിന് അടിമകൾ.
ഇന്നോ..... ഇന്നാകെയുള്ളത് ഒരൊട്ടകം ബാക്കിയത്രയും ദാനം ചെയ്ത് കഴിഞ്ഞിരിക്കുന്നു. സന്തോഷമേയുള്ളു അതിൽ.നാഥൻ പരീക്ഷിക്കുകയാണ്.കഠിനമായ പരീക്ഷണം: ആ പരീക്ഷണത്തിൽ വിജയിക്കുകയെന്നതല്ലാതെ ഇനി ആഗ്രഹിക്കാൻ മറ്റെന്ത്?..... നടത്തത്തിനിടെ മഹ്മൂദ് ചിന്തിക്കുകയായിരുന്നു രാത്രി കനത്തു വരികയാണ് കടകമ്പോളങ്ങളെല്ലാം അടഞ്ഞ് തുടങ്ങിയിട്ടുണ്ട്.ല ക്ഷ്യമില്ലാതെ യാത്ര ചെയ്യുകയാണ്. അതും നാടും നാട്ടുകാരുമറിയാതെ രഹസ്യമായി .ഇടക്ക് മന്ദ മാരുതന്റെ സാന്ത്വനം നൽകുന്ന തലോടൽ . എല്ലാവർക്കും നന്നായി വിശക്കുന്നുണ്ട്. പക്ഷേ എന്തു ചെയ്യാൻ ? ഭക്ഷണം വാങ്ങിക്കാൻ ദിർഹമെവിടെ.? അല്ലെങ്കിൽ തന്നെ ഈ രാത്രി ഭക്ഷണം എവിടുന്ന് കിട്ടാനാണ്? അതിനാൽ ആരും പരസ്പരം ഒന്നും പറഞ്ഞില്ല. വിശപ്പിനെ മറന്ന് കൊണ്ട് ആ രാത്രി മുഴുവൻ അവർ യാത്ര ചെയ്തു.
പിറ്റേന്ന് പ്രഭാതം.ഉദയനഗരിയിൽ സൂര്യൻ വെളിച്ചം വിതറി. നടന്നു നടന്ന് അപരിചിതമായ ഒരു ഗ്രാമത്തിൽ അവർ എത്തിച്ചേർന്നു. യാത്രാ ക്ഷീണം അവരെ അലട്ടുന്നുണ്ട്. എങ്കിലും ക്ഷീണം വകവെക്കാതെ അവർ യാത്ര തുടർന്നു. വഴിമധ്യേ ഹൃദയഭേദകമായ കാഴ്ച അവർ കണ്ടു. ദമ്പതികളെന്ന് തോന്നിക്കുന്ന വൃദ്ധ യാചകർ.മുഖൗഖിസ് ഒരു നിമിഷം നിന്നവരെ നോക്കി. ദേഹം മുഴുവർ വ്രണങ്ങൾ. അത് അഴുകി പഴുപ്പ് ഒഴുകിയിറങ്ങുന്നു. വ്രണങ്ങളിൽ ഈച്ചകൾ നിറഞ്ഞിരിക്കുന്നു. അസഹ്യമായ ഗന്ധം. ആ ദുഖകരമായ കാഴ്ച കണ്ട് മുഖൗഖിസിന്റ നയനങ്ങൾ നിറഞ്ഞൊഴുകി. ഹൃദയം നുറുങ്ങുന വേദന' ആ വയോധികരോട് വല്ലാത്ത അനുകമ്പ തോന്നിയ മുഖൗഖിസ് മകനെ വിളിച്ചു മഹ്മൂദ് .. ഈ ഒട്ടകത്തെ വിറ്റ് വരൂ..... രണ്ടാമതൊന്നാലോചിക്കാതെ മുഖൗഖിസിന്റ കൽപ്പന മഹ്മൂദ് അനുസരിച്ചു. കമ്പോളത്തിൽ പോയി ഒട്ടകത്തെ വിറ്റ് കിട്ടിയ തുകയുടെ മുക്കാൽ ഭാഗവും ചികിൽസാ ചിലപിന്നായി ആ യാചകർക്ക് നൽകി. ബാക്കിയുണ്ടായിരുന്ന തുച്ഛമായ ദിർഹം യാത്രാ ചിലവിന് നീക്കിവെച്ചു. അവർ വീണ്ടും യാത്ര തുടർന്നു. അവസാനം ക്ഷീണിച്ചവശരായ അവർ ഒരു കടൽക്കരയിൽ എത്തിച്ചേർന്നു. മുമ്പിൽ അറ്റമില്ലാത്ത കടൽ'. അലറിയടിക്കുന്ന തിരമാലകൾ ഇനി മുന്നോട് പോവാനില്ല.അവർ ആ കടലോരത്തെ മണൽപ്പരപ്പിൽ ഇരുന്നു. നാഥാ... കൈ വിടല്ലേ..... ദുഖമടക്കി മുഖൗഖിസ് പ്രാർത്ഥിച്ചു. നോക്കിയിരിക്കേ കടലിൽ ഒരു കപ്പലിന്റെ പാമരം അവരുടെ ദൃഷ്ടിയിൽപ്പെട്ടു.മുഖൗഖിസ് തന്റെ കുടുംബത്തെയും കുട്ടി അങ്ങോട്ട് നടന്നു. ഒരു പക്ഷേ നമ്മുടെ അവസാനത്തെ രക്ഷാമാർഗ്ഗം ഇതാവാം ഇത് പറഞ്ഞ് മുഖൗഖിസ് വെള്ളത്തിൽ ഇറങ്ങി. ആ പായ്ക്കപ്പൽ ലക്ഷ്യമാക്കി നടന്നു ആ പായ്ക്കപ്പലിലേക്ക് ഒരു വിധം കയറിപ്പറ്റിയ മുഖൗഖിസ് മക്കളെയും ഭാര്യയെയും അതിലേക്ക് കയറാൻ സഹായിച്ചു. ആരും ഒന്നും മിണ്ടുന്നില്ല. കപ്പലിലുള്ള മറ്റാളുകൾ അവരെ ശ്രദ്ധിച്ചതേയില്ല. കപ്പൽ യാത്ര തുടർന്നു.കപ്പൽ തിങ്ങിത്തുടങ്ങിയപ്പോൾ മൈമൂന താൻ കണ്ട സ്വപ്നത്തെക്കുറിച്ചോർത്തു. ഒരു നടുക്കം.പി ടഞ്ഞ് പോയി മൈമൂന .ആ സ്വപ്നം യഥാർത്ഥത്യമാകുകയാണോ റബ്ബേ,...... മൈമുനക്ക് ഒരു ഉൾക്കിടിലമനുഭവപ്പെട്ടു.
(തുടരും)

 
No comments:
Post a Comment