ഖിള്ർ (അ) ഭാഗം-6


💖💖💖💖💖💖💖💖💖💖💖

കാത്തിരുന്ന കല്ല്യാണം വിളിപ്പാടകലയെത്തി. കൊട്ടാരത്തിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മറ്റൊരു രാജ്യത്തെ രാജാവിന്റെ ഏകമകളാണ് വധു. രാജ്യത്തെങ്ങും ആഘോശാരവങ്ങൾ അലയടിച്ചു. ഒടുവില്‍ കാത്തിരുന്ന ദിവസമെത്തി. പ്രജകൾ അക്ഷമരായി കാത്തിരുന്ന ദിവസമത്തി. കുമാരൻ അണിഞ്ഞൊരുങ്ങി . സുന്ദരിയും സുമുഖിയുമായ വധു പന്തലിലെത്തി. ‘വരനും വധുവും എന്തൊരു ചേർച്ച’ കണ്ടവർ കണ്ടവർ അടക്കം പറഞ്ഞു .

എലാത്തിനും സാക്ഷിയായ കതിരോൻ പടിഞ്ഞാറന്‍ ചക്രവാളത്തിൽ അണയാൻ വെംപൽ കൊണ്ടു . ഒരു തിരക്കുള്ള അഥിതിയപ്പോലെ ! അതോടെ ചടങ്ങുകൾ അവസാനിച്ചു . അഥിതികൾ പിരിഞ്ഞു തുടങ്ങി .

ആദ്യ രാത്രി ! വിവാഹം കഴിഞ്ഞ സ്ത്രീ പുരുഷന്മാര്‍ എക്കാലവും ഓർക്കാനിഷ്ടപ്പെടുന്ന രാത്രി !

രാജകുമാരൻ പുതു മണവാട്ടിയെ കണ്ടു . അദ്ദേഹം ആശങ്കപ്പെട്ടു. ഭൗതിക ജീവിതത്തില്‍ ഒട്ടും തൽപരനല്ലാത്ത എന്റെ കൂടെ ഇവൾക്ക് ജീവിക്കാനാവുമോ..? എന്തായാലും എല്ലാം ഇവളോട് തുറന്നു പറയാം . ഇഷ്ടമുണ്ടെങ്കിൽ കൂടെ നിൽകട്ടെ! അല്ലെങ്കില്‍ അവളുടെ വഴി അവള്‍ക്ക് സ്വീകരിക്കാമല്ലോ! അവളുടെ സുഖ ജീവിതം ഞാനായിട്ട് നശിപ്പിക്കുന്നതെന്തിന്!

ഔപചാരികതക്ക് ശേഷം ബൽയാ പുതുമണവാട്ടിയെ വിളിച്ചു നാണത്തോടെ തന്റെ മുന്നില്‍ നില്‍ക്കുന്ന അപ്സരസ്സിനോടദ്ദേഹം ചോദിച്ചു ” പ്രിയേ എനിക്ക് ഭവതിയോടൊരു കാര്യം പറയാനുണ്ട് എന്നേ തെറ്റിദ്ധരിക്കരുത് പരമ രഹസ്യമാണ് നീയതു പരസ്യമാക്കരുത് ” ലജ്ജയോടെ അവള്‍ പറഞ്ഞു ” ഞാന്‍ താങ്കളുടേത് മാത്രമാണല്ലോ ഇന്നു മുതല്‍ ഇരു മെയ്യാണെങ്കിലും ഇന്ന് മുതല്‍ ഒരു മനസ്സാണല്ലോ നമുക്ക്‌ നമുക്കിടയിൽ ഇങ്ങനത്തെ മുഖവുരയെന്തിന്ന്? “

രാജകുമാരൻ ആരംഭിച്ചു ” പ്രിയേ ഞാന്‍ വൈവാവിക ജീവിതത്തില്‍ ഒട്ടും താൽപര്യമുള്ളവനല്ല. പിതാവിന്റെയും മറ്റും നിർബന്ധത്തിന് വഴങ്ങിയാണ് ഇങ്ങനെയൊരു വിവാഹത്തിന് തയ്യാറായത് . എനിക്ക് ഇബാദത്തുകൾ വർദ്ധിപ്പിക്കുന്നതിലാണ് സന്തോഷം . ഭവതിക്ക് എന്നോടൊപ്പം ക്ഷമിക്കാനാവുമെങ്കിൽ മാത്രം എന്നോടൊപ്പം കഴിയാം . അല്ലെങ്കില്‍ ഞാനുടനെ പിരിച്ചയക്കാം . എന്റെ പേരില്‍ ഒരാള്‍ വിഷമമനുഭവിക്കുന്നത് ഞാനിഷ്ടപ്പെടുന്നില്ല”

പ്രതികരണമറിയാൻ നവവധുവിന്റെ മുഖത്തേക്ക് നോക്കി അചഞ്ചലവും ധീരവുമായിരുന്നു ആ വാക്കുകള” ഇല്ല ! “ഇല്ല ഹൃദയേശരാ! അങ്ങയെ ഉപേക്ഷിച്ചു പോവാന്‍ ഒരിക്കലുമെനിക്കാവില്ല പ്രഥമ ദൃശ്ട്യാ തന്നെ എന്റെ ഹൃദയം ഞാന്‍ അങ്ങേക്കു സമർപ്പിച്ചു കഴിഞ്ഞു. അങ്ങയെ പിരിഞ്ഞു ഞാന്‍ എവിടെയും പോവുന്നില്ല. ഒന്നുമില്ലെങ്കിലും അങ്ങയുടെ ഈ മുഖം കണ്ടിരിക്കാമല്ലോ. ” പ്രിയതമയുടെ വാക്കുകള്‍ കേട്ട ബൽയാക്ക് സന്തോഷമായി അദ്ദേഹം പറഞ്ഞു ” എങ്കില്‍ ഇക്കാര്യം നീ ഒരിക്കലും പരസ്യമാക്കരുത് ; എന്തുവന്നാലും . പരസ്യപ്പെടുത്തുന്ന പക്ഷം ദുന്യാവിലും ആഖിറത്തിലും നാശമായിരിക്കും ഫലം. രഹസ്യം സൂക്ഷിച്ചാലോ ഇരു വീട്ടിലും ഗുണം ലഭിക്കും തീർച്ച” അവള്‍ സംതൃപ്തിയോടെ സമ്മതം പറഞ്ഞു .

കാലം ആരെയും കാത്തുനിന്നില്ല ഗമിച്ചു കൊണ്ടിരുന്നു . സുഖകരമായ ആ ദാമ്പത്യം അസ്വാരസ്സങ്ങളില്ലാതെ മുന്നോട്ടു ഗമിച്ചു . പക്ഷേ ഏതൊരു കാര്യത്തിനാണോ കുമാരനെ വിവാഹം കഴിപ്പിച്ചത് ; ആ ലക്ഷ്യം പൂവണിഞ്ഞില്ല.

ജനങ്ങള്‍ അടക്കം പറഞ്ഞു ; കുമാരന്‍ പുരുഷത്യമില്ലാത്ത ഷണ്ഡനാണോ? വിവരം രാജാവിന്റെ ചെവിയിലുമെത്തി. രാജാവിനിതു വലിയ വിഷമം സൃഷ്ടിച്ചു

ചിലര്‍ പറഞ്ഞു ” കുഴപ്പം കുമാരിക്കാണ് ചികിത്സ കുമാരിക്കാണ് വേണ്ടത് “

നിജസ്ഥിതിയറിയാൻ കുമാരനെ രാജാവ് വിളിച്ചു വരുത്തി തുറന്ന് ചോദിച്ചു ” കുമാരാ, നാം നിന്നെ വിവാഹം കഴിപ്പിച്ചതിന്റെ ലക്ഷ്യം നിനക്കു നന്നായറിയാമല്ലോ. ഒരു കുഞ്ഞിക്കാല് കാണാന്‍ കാത്തിരിക്കുകയാണ് രാജ്യവും ഞാനും . അല്ല ! ഇനി വല്ല മരുന്നും സേവിക്കേണ്ടതുണ്ടെങ്കിൽ കൊട്ടാരം വൈദ്യനോട് പറഞ്ഞേക്കാം അതിലൊട്ടും മടിക്കേണ്ടതില്ല”

രാജകുമാരൻ വിനയാനിതനായി മറുപടി പറഞ്ഞതിങ്ങനെയാണ് : ” പിതാവേ , അല്ലാഹുവാണ് എല്ലാം നൽകുന്നവൻ അവന്റെ ഉദ്ദേശം അനുസരിച്ചേ എല്ലാം നടക്കൂ ! മക്കളെ നൽകുന്നതും അവന്റെ കാര്യമാണ് . അതില്‍ നാം വേവലാതിപ്പെട്ടിട്ടു കാര്യമില്ല . എല്ലാം അല്ലാഹുവിലർപ്പിച്ചു ക്ഷമയോടെ കഴിയുകയാണ് അടിമകളായ നാം ചെയ്യേണ്ടത് “

രാജാവ് നിശബ്ദനായി.

യഥാര്‍ത്ഥത്തില്‍ ഭാര്യഭർത്താക്കൻമാർ തമ്മില്‍ ബന്ധം നടന്നങ്കിലല്ലേ കുഞ്ഞുണ്ടാവൂ. രാത്രി മുഴുവന്‍ ഇബാദത്തുകളിൽ മുഴുകി കഴിച്ചു കൂട്ടുന്ന രാജകുമാരനു മക്കളുണ്ടാകുന്നതെങ്ങനെ?

രാജകുമാരിയെ വിളിച്ചു വരുത്തി രാജാവ് ഇതേ ചോദ്യമുന്നയിച്ചു . കുമാരന്‍ പറഞ്ഞ അതേ മറുപടി തന്നെയാണ് അവളും പറഞ്ഞത് . ഭർത്താവിന്റെ രഹസ്യം അവള്‍ സംരക്ഷിക്കുക തന്നെ ചെയ്തു ..
(തുടരും)

No comments:

Post a Comment