ഇബ്‌നു ഖുറാസാ മുഖൗഖിസ് ഭാഗം:5


   "ഇനി നമ്മുടെ മുന്നിൽ ഒരേയൊരു മാർഗ്ഗമേയുള്ളൂ"... നീണ്ട ആലോചനക്ക് ശേഷം മുഖൗഖിസ് പറഞ്ഞു. ഫസലും മഹ്മൂദും മൈമൂനയും ആകാംക്ഷയോടെ മുഖൗ ഖിസിന്റെ മുഖത്തേക്ക് നോക്കി... "ഈ വീടും ശേഷിക്കുന്ന ഈന്തപ്പന മരങ്ങളും വിൽക്കുക ' ... ങേ... സർവ്വരിലും ഞെട്ടൽ പടർന്നു."എന്ത്? എന്താണങ്ങ് പറഞ്ഞത്?" " .. മൈമുനയാണത് ചോദിച്ചത് .'' അതെ മൈമുന. മറ്റുവഴികളൊന്നും എന്റെ മുന്നിലില്ല'',,,,,,.ഉറച്ചതായിരുന്നു മുഖൗഖിസിന്റെ സ്വരം. കൂടുതലൊന്നും പറയാതെ " ഉടനെത്തന്നെ വീടും സ്ഥലവും വിറ്റ് നിങ്ങളുടെ കടം ഞാൻ വീട്ടും "- എന്നെഴുതിയ ചീട്ടുകൾ കൊടുത്ത് മുഖൗഖിസ് ആ ദൂതൻമാരെ അയച്ചു...'' ഈ വീട് വിറ്റാൽ നാമെങ്ങോട്ട് പോകും പിതാവേ?"... അത് വരെ നിശബ്ദനായി നിൽക്കയായിരുന്ന ഫസൽ ഗദ്ഗദത്തോടെ ചോദിച്ചു.      " മകനേ ... എല്ലാം റബ്ബിലേക്ക് സമർപ്പിക്കുക ,അവൻ നമുക്കൊരു മാർഗ്ഗം കാണിച്ചു തരാതിരിക്കുകയില്ല '     " അപ്പോൾ അങ്ങ് പറഞ്ഞു വരുന്നത്.?,,,,,,, മഹ്മൂദ് ചോദ്യഭാവത്തിൽ നിർത്തി.     "അതെ മഹ്മൂദ്.ആ കത്തുക്കളിൽ എഴുതിയ പോലെ വീട് വിൽക്കാൻ തന്നെയാണെന്റെ തീരുമാനം".    ' ' വീട് വിൽക്കുമ്പോൾ കടം മുഴുവൻ തീരുമെന്നാണോ അങ്ങ് കരുതുന്നത്!?'' ...  " അല്ല.പക്ഷേ അത്യാവശ്യക്കാർക്ക് നൽകുക.' '... ° ബാക്കി....?      " ബാക്കി അറിയില്ല മഹ്മൂദ് ,എനിക്കൊരു നിശ്ചയവും കിട്ടുന്നില്ല" മുഖൗഖിസിന്റ കണ്ണുകളിൽ നനവു പടർന്നു.       " "അത്യുദാരനായ നാഥാ..... ഞങ്ങളെ കൈവിടല്ലേ ...." മുഖൗവിസ് മനമുരുകി പ്രാർത്ഥിച്ചു.      " ആട്ടെ പിതാവേ,,, വീട് വിറ്റു കഴിഞ്ഞാൽ നമെവിടെ പോകും?"    ഫസലിന്റെ ചോദ്യത്തിന് മുഖൗഖി സിന് മറുപടിയില്ലായിരുന്നു.

  കണ്ണുനീർ തുടച്ച് മുഖൗഖിസ് പതിയെ എഴുന്നേറ്റു.പിന്നെ എല്ലാം വളരെപ്പെട്ടന്നായിരുന്നു. വീടും ശേഷിച്ച ഈന്തപ്പന മരങ്ങളും മുഖൗ ഖിസ് വിറ്റു. അത് കൊണ്ട് കടം കുറച്ചൊക്കെ വീടുകയും ചെയ്തു, ഇനി ശേഷിക്കുന്നത് ആകെ ഒരൊട്ടകം.     " വീടിനുള്ളിലെ അത്യാവശ്യ സാധനങ്ങളൊക്കെ പുറത്തേക്ക് മാറ്റുക ''    മുഖൗഖിസ് പറഞ്ഞു.    ഫസലും മഹ്മൂദും അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്ത് വീട് പൂർണ്ണമായും ഒഴിഞ്ഞ് കൊടുത്തു.മുഖൗ്ഖിസ് കത്തെഴുതുകയായിരുന്നു അപ്പോൾ. ഇനിയും കടം കൊടുത്ത് തീർക്കാനുള്ളവരിലേക്ക് .       ''കരുണാമയനായ നാഥന്റെ നാമത്തിൽ. താങ്കളുടെ കടം വീട്ടാൻ ഇപ്പോൾ ഈ മുഖൗഖിസ് അശക്തനാണ്. തൽകാലം താങ്കൾ ക്ഷമിക്കുക.നാഥന്റെ കൃപാകടാക്ഷമുണ്ടെങ്കിൽ താകളുടെ കടം അൽപ്പം താമസിച്ചാണെങ്കിലും ഞാൻ വീട്ടിയിരിക്കും, ഇ നി റബ്ബിന്റെ വിധി മറിച്ചാണെങ്കിൽ താങ്കൾ ക്ഷമിക്കുക. ",,,,,,,,,                    പണം കൊടുക്കാനുള്ള ഓരോരുത്തരിലേക്കും ഇങ്ങനെ കത്തകൾ കൊടുത്തയച്ചു.അന്ന് രാത്രിയായി. മുഖൗഖിസ് അത്യാവശ്യ സാധന സാമഗ്രികൾ ഒട്ടകപ്പുറത്ത് കയറ്റി. പിന്നെ പതിയെ പുറത്തേക്ക് നടന്നു.കൂടെ ഫസലും മഹ്മൂദും മൈമൂനയും . 

   ''സർവ്വ ലോകരക്ഷകാ എല്ലാം നിന്നിൽ അർപ്പിച്ച് ഞങ്ങളിതാ പുറപ്പെടുന്നു.'',,,,,, വിതുമ്പുന്ന അധരങ്ങളിൽ നിന്ന് മുഖൗഖിസിന്റെ വാക്കുകൾ അടർന്ന് വീണു. വിങ്ങിയ മനസ്സോടെ സാവധാനം അവർ ആ വീടിന്റെ പടിയിങ്ങി.   അവരുടെ കണ്ണുകൾ ചാലിട്ടൊഴുകി.കവിൾത്തടങ്ങൾ നനഞ്ഞ് കുതിർന്നു .ഒരിക്കൽ കൂടി മുഖൗഖിസ് തന്റെ ആ ഭവനത്തിലേക്ക് നോക്കാൻ മറന്നില്ല.,

   ഫസലും മഹ്മൂദും അടക്കാനാവാത്ത വേദനയോടെ തങ്ങൾ പിച്ച വെച്ചു വളർന്ന ആ വീട്ടിലേക്ക് അവസാനമായി ഒന്നുകൂടി നോക്കി. ഈ വീട് തങ്ങൾ കളിച്ച് വളർന്ന ഈ നാട് സ്നേഹാനുകമ്പയുള്ള അവിടത്തെ സ്നേഹിതൻമാർ നാട്ടുകാർ എല്ലാം ത്യജിച്ച് കൊണ്ടാണീ യാത്ര.
(തുടരും)

No comments:

Post a Comment