💖💖💖💖💖💖💖💖💖💖💖
മിഅ്റാജിന്റെ രാത്രി , അതവാ നുബുവ്വത്തിന്റെ പത്താം വർഷം റജബ് മാസം 27 )ം രാവ്.
അന്ത്യപ്രവാചകൻ മുഹമ്മദ് നബി (സ) ബുറാക്കെന്ന അത്ഭുത മൃഗത്തിന്റെ പുറത്തു കയറി മസ്ജിദുൽ അഖ്സ ലക്ഷ്യമാക്കി കുതിക്കുകയാണ് . കൂടെ ജിബ്രീൽ (അ) മും ഉണ്ട് .
പെട്ടെന്ന് വല്ലാത്തൊരു സുഗന്ധം അവിടെയാകെ അടിച്ചുവീശി നബി (സ) ചോദിച്ചു “ജിബ്രീൽ, ഇതെന്താണൊരു വല്ലാത്ത സുഗന്ധം ..? എവിടെ നിന്നാണത്..? “
ജിബ്രീൽ (അ) പറഞ്ഞു .. ” നബിയേ! ഈ സുഗന്ധത്തിന്ന് പിന്നില്‍ വലിയൊരു കഥയുണ്ട് “
” കഥയോ! എന്താണത്..? ” നബി ( സ ) വീണ്ടും ചോദിച്ചു. ജിബ്രീൽ (അ) ആ കഥ വിശദീകരിച്ചു –
പണ്ട് ഡമസ്കസിൽ നല്ലവനായ ഒരു രാജാവുണ്ടായിരുന്നു. പേര് മൽകാൻ അദ്ദേഹത്തിന്റെ ഏക പുത്രനായിരുന്നു ബൽയാ.
കുമാരൻ വളര്‍ന്നു വലുതായപ്പോൾ രാജാവ് അവനെ പാഠശാലയിൽ അയച്ചു . എന്നും കാലത്ത് പാഠശാലയിൽ പോകും വൈകുന്നേരം തിരിച്ചുവരും ഇതായിരുന്നു പതിവ് .
പാഠശാലയിലേക്ക് പോകും വഴി ഒരു പർണശാലയുണ്ടായിരുന്നു . മഹാനായൊരു സൂഫി വര്യനായിരുന്നു അതില്‍ താമസിച്ചിരുന്നത്. സൂഫി വര്യനിൽ ആകൃഷ്ടനായ ബൽയാ അദ്ദേഹത്തോടടുത്തു. അദ്ദേഹത്തിൽ നിന്നും പലവിധ അറിവുകളും അഭ്യസിച്ചു. ഗുരുവിന്റെ സ്വഭാവ വിഷേശതകളും ഇബാദത്തുകളുമൊല്ലാം ബൽയായുടെ ജീവിതത്തിലും പ്രതിഫലിച്ചു തുടങ്ങി.
കാലം കടന്നുപോയി. ഇപ്പോള്‍ കുമാരൻ പൂർണ യുവാവായിരിക്കുന്നു.
കൊട്ടാരവാസികളിൽ പലരും രാജാവിനോട് പറഞ്ഞു “പ്രഭോ! അങ്ങേക്കു ശേഷം രാജ്യത്തിന്റെ ഏക അവകാശി ആണല്ലോ ബൽയാ രാജകുമാരൻ. അവനിതാ വളര്‍ന്ന് യുവാവാവായിരിക്കുന്നു. അവന്റെ വിവാഹത്തിനുള്ള ഏർപ്പാടുകൾ ചെയ്യണം ! രാജവംശത്തിൽ കൂടുതല്‍ അംഗങ്ങള്‍ വേണ്ടേ!”
അഭിപ്രായം ശരിയാണെന്ന് രാജാവിനും താന്നി. അന്ന് തന്നെ രാജാവ് കുമാരനെ വിളിപ്പിച്ചു വിവാഹ കാര്യം സൂചിപ്പിച്ചു . ആശാവഹമായിരുന്നല്ല പ്രതികരണം . ഭൗതിക സുഖഭോഗങ്ങളിലും കുടുംബ ജീവിതത്തിലും ഒട്ടും താൽപര്യം തോന്നാതിരുന്ന കുമാരൻ തന്ത്രപൂർവ്വം ഒഴിഞ്ഞു മാറി ” അൽപം കൂടി കഴിയട്ടെ , വൈകീട്ടൊന്നും ഇല്ലല്ലോ .”
രാജാവും വിടാന്‍ ഭാവമില്ലായിരുന്നു. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു പോകവേ അദ്ദേഹം വീണ്ടും വീണ്ടും കുമാരനെ കാര്യം ഓർമിപ്പിച്ചു കൊണ്ടിരുന്നു .
ഒടുവില്‍ രാജാവിന്റെ നിർബന്ധത്തിന് വഴങ്ങി അവന്‍ വിവാഹത്തിനു സമ്മതിച്ചു . രാജാവിന്റെ സന്തോഷത്തിനതിരുണ്ടായിരുന്നില്ല. തന്റെ ഏക പുത്രനാണ് , പറ്റിയ ഒരു ഇണയെത്തന്നെ കണ്ടെത്തണം വിവാഹം ഗംഭീരമായി തന്നെ നടത്തണം ഒന്നിനും ഒരു കുറവും വരുത്തരുത് അങ്ങനെ നീണ്ടു പോയി അദ്ദേഹത്തിന്റെ ആത്മഗതങ്ങൾ. ബൽയായുടെ വിവാഹ വാർത്തയറിഞ്ഞു കൊട്ടാര നിവാസികൾക്കൊപ്പം രാജ്യം ഒന്നടങ്കം സന്തോഷത്തിലായി..
(തുടരും)

 
No comments:
Post a Comment