എയ് മഹ്മൂദ"് ഗദ്ഗദമടക്കി മുഖൗഖിസ് മകനെ വിളിച്ചു ,മഹ്മൂദ്ഓടി വന്നു....
"ആ ഒട്ടകങ്ങളെ കൊണ്ടുവരൂ " മഹ്മൂദ് ശേഷിച്ച ഒട്ടകങ്ങളിൽ രണ്ടെണ്ണത്തിനെ കൊണ്ടുവന്നു . .. iഇവകളെ കമ്പോളത്തിൽ കൊണ്ടുപോയി വിൽക്കു,,, എന്നിട്ട് ആ തുക ഇവർക്കിടയിൽ ഭാഗിക്കൂ'' ....മറുത്തൊന്നും പറയാതെ മഹമൂദ് ഒട്ടകങ്ങളുമായി കമ്പോളം ലക്ഷ്യമാക്കി നടന്നു ,അത് വിറ്റുകിട്ടിയ ധനം അന്നത്തെ അതിഥികൾക്കിടയിൽ ഭാഗിച്ച് കൊടുത്തു..... ''അൽഹംദുലില്ലാ" മുഖൗഖിസ് റബ്ബിനെ് സ്തുതിച്ചു. അടുത്ത ദിവസവും ഇതുതന്നെ സംഭവിച്ചു .ശേഷിച്ച രണ്ട് ഒട്ടകങ്ങളിൽ ഒന്നിനെ് വിറ്റ് ആ തുക അവർക്കിടയിലും ഭാഗിച്ചു പിന്നീട് ആകെ ഒരൊട്ടകം മാത്രം ബാക്കിയായി . മുഖൗഖിസ് പൂർണമായും ദരിദ്രനായത് മുഖൗഖിസ് പട്ടണത്തെ കുറച്ചൊന്നുമല്ല വിഷമത്തിൽ ആഴ്ത്തിയത്. പട്ടണത്തിലെ എല്ലാ ഭാഗത്തെയും ആളുകൾ അത്യധികം വേദനിച്ചു. എന്നും മുഖൗഖിസ് പട്ടണത്തിന്റെ അഭിമാനമായിരുന്നു .ആ ഭവനവും അതിലെ നായകൻ മഹാമനസ്കനായ മുഖൗഖിസും. ആ കുടുംബ മിന്ന് നിത്യചിലവിനു പോലും വരുമാനമില്ലാതെ ബുദ്ധിമുട്ടുന്നു. ഇതിനോടകം മുഖൗഖി സിന്റെ കച്ചവട മാർഗങ്ങളും നിലച്ചിരുന്നു
വേദനാജനകമായ ഈ വിവരം അന്യനാടുകളിൽ പോലും വ്യാപിച്ചു.മുഖൗഖി സിന് വീട്ടിലേക്ക് ഫഖീർമാരുടെ ഒഴുക്ക് നിലച്ചു.എങ്കിലും തുച്ഛം ചിലർ മുഖൗവി സിനെ തേടിയെത്തി. അവരെ സ്വീകരിക്കാൻ മുഖൗഖിസ് നന്നേ വിഷമിച്ചു കൈയിൽ ഒരു ദിർഹം പോലും ശേഷിക്കുന്നില്ല. ശേഷിക്കുന്നത് ആ വീടു ഏതാനും ഈന്തപ്പന മരങ്ങളും മാത്രം. ഇനിയെന്ത് ചെയ്യും മുഖൗവിസ് ചിന്തയിലാണ്ടു. ഒടുവിൽ മകനെ വിളിച്ചു.'' മഹ്മൂദ് " മഹ്മൂദ് ഓടി വന്നു. "നീ പോയി പട്ടണത്തിന്റെ അങ്ങേ അറ്റത്ത് താമസിക്കുന്ന എന്റെ സുഹൃത്ത് അഹ്ദലിനെ കാണുക. അദ്ധേഹത്തിന്റെ അടുക്കൽ നിന്ന് അഞ്ഞൂറ് ദിർഹം കടം വാങ്ങി വരൂ. ഞാൻ പറഞ്ഞെന്ന് പറയുക അദ്ധേഹം തരാതിരിക്കില്ല. മഹമൂദ് ഒന്നറച്ചു ... "പിതാവേ നമ്മുടെ സ്ഥിതി അങ്ങ് മറക്കുകയാണോ? ഇനി കടം കൂടി വാങ്ങിയാൽ എങ്ങനെയാണ് വീട്ടുക?".... ''മകനെ ക്ഷമിക്കുക നാഥൻ നമ്മെ കൈവെടിയില്ല "....മഹമൂദ് പിന്നെയൊന്നും പറഞ്ഞില്ല പിതാവിന്റെ കൽപ്പനയനുസരിച്ച് അഹ്ദൽ എന്ന ധനാഢ്യന്റ അടുത്തേക്ക് യാത്ര തിരിച്ചു. കടം വാങ്ങിച്ച കൊണ്ടുവന്ന അഞ്ഞൂറ് ദിർഹമിൽ ഒന്നുപോലും ബാക്കിയാവാതെ അതും ധാനം ചെയ്തു . ദിനങ്ങൾ കഴിയുന്തോറും മുഖൗഖി സിന്റെ കടബാധ്യത വർദ്ധിച്ചുകൊണ്ടേയിരുന്നു, സുഹൃത്തുക്കളായിരുന്ന പല സമ്പന്നർക്കും മുഖൗ ഖിസിനോട് വെറുപ്പ് തോന്നി തുടങ്ങി. മുഖൗഖി സിന്റെ ഈ അവസ്ഥ കണ്ട് മുൻ വിരോധികളായ പലരും അത്യധികം സന്തോഷിച്ചു. എങ്കിലും അവരിൽ പലരും മുഖൗ ബിസിന് വീണ്ടും കടം നൽകിക്കൊണ്ടിരുന്നു. എന്നാൽ പറഞ്ഞ അവധി കഴിഞ്ഞപ്പോൾ കടം കൊടുത്തവരെല്ലാം അക്ഷമരായി തുടങ്ങി. തങ്ങളുടെ ദൂതന്മാരെ മുഖൗകസിനടുത്തേക്ക് അവർ പണം തിരിച്ചുവാങ്ങാൻ പറഞ്ഞുവിട്ടു.മുഖൗഖിസ് വിഷമത്തിലായി .അദ്ദേഹം ആ ദൂതന്മാരോടു പറഞ്ഞു ..... "അടുത്ത ഒരു അവധി വരെ എനിക്ക് സാവകാശം തരണമെന്ന് യജമാനൻ മാരോട് പോയി പറയൂ "..... "ക്ഷമിക്കണം മുഖൗഖിസ് നിർബന്ധമായും തുക വാങ്ങി ചൊല്ലണമെന്നാണ് കല്പ്പന "....അടിമകൾ അറിയിച്ചു മുഖൗഖിസ് ധർമസങ്കടത്തിലായി. അദ്ദേഹം മകനെ വിളിച്ചു "മഹമ്മൂദ് ഇനി നാം എന്താണ് ചെയ്യുക 2 കടം വാങ്ങിക്കാൻ ഇനി പരിചയക്കാരായ ആരും തന്നെയില്ല എങ്ങനെയാണ് ഇവരെ മടക്കി വിടുക " ?.. മഹ്മൂദിന് വാക്കുകളില്ലായിരുന്നു മൈമൂനയും ആ മൗനത്തിൽ പങ്കുചേർന്നു
(തുടരും)

 
No comments:
Post a Comment