💖💖💖💖💖💖💖💖💖💖💖
ആയിടക്കാണ് ഒരു വിളംബരമുണ്ടായത്” രാജ്യത്തെ നല്ല കൈയ്യക്ഷരമുള്ള എഴുത്ത്കാരെയെല്ലാം രാജാവ് കൊട്ടാരത്തിലേക്ക് ക്ഷണിക്കുന്നു . ഏറ്റവും നല്ല എഴുത്തുകാരനെ കൊട്ടാരം ഗുമസ്ഥനായി നിയമിക്കുന്നതാണ് “ഇബ്രാഹീം നബി (അ) മിന്റെയും ശീസ് നബി (അ) മിന്റെയും പുരാതനമായ ഏഡുകളിൽ ഉല്ലേഖനം ചെയ്യപ്പെട്ടിരുന്ന വിധി വിലക്കുകളും ചരിത്ര സംഭവങ്ങളും പകർത്തി എഴുതാന് വേണ്ടിയായിരുന്നു ഈ രാജകീയ നിയമനം..കർഷകൻ കുഞ്ഞിനെയും കൂട്ടി രാജസദസ്സിലെത്തി. വലിയ വലിയ എഴുത്ത്കാർക്കിടയിൽ ബാലനായ ഖിള്റും മൽസരത്തിൽ പങ്കെടുത്തു . പ്രായത്തില് ചെറുപ്പമെങ്കിലും ഖിള്ർ നബി (അ) ന്റെ എഴുത്ത് രാജാവിന്നു നന്നായി ബോധിച്ചു.രാജാവ് കർഷകനോട് ചോദിച്ചു ” ഈ കുട്ടി ഏതാണ്? ” എന്റെ മകനാണെന്ന് കർഷകൻ മറുപടി പറഞ്ഞു . കർഷകന്റെ മുഖഭാവം രാജാവ് പ്രതേകം ശ്രദ്ധിച്ചു. രണ്ടു പോരുടെയും മുഖത്തേക്കു മാറി മാറി നോക്കി . മുഖഛായയും ശരീര പ്രകൃതിയും വെച്ച് നോക്കുമ്പോള് ഇവര് തമ്മില് യാതൊരു സാമ്യവുമില്ല. ഇതൊരിക്കലും ഇയാളുടെ പുത്രനാവാൻ വഴിയില്ല, രാജാവിന്റെ മനസ്സ് മന്ത്രിച്ചു. രാജാവ് കർഷകനെ അടുത്ത് വിളിച്ച് അൽപം ഗൗരവത്തിൽ ചോദിച്ചു ” സത്യം പറയണം, ഇതാരുടെ കുട്ടിയാണ്? കളവ് പറഞ്ഞ് നമ്മെ പറ്റിക്കാനാണ് ഭാവമെങ്കിൽ തല ഉടലിൽ കാണില്ല. ഓർമയിരിക്കട്ടെ!”രാജാവിന്റെ ഭീഷണി ഫലം കണ്ടു . മടിച്ചു മടിച്ചാണെങ്കിലും കർഷകൻ സത്യം തുറന്നു പറഞ്ഞു . ആട് മുലയൂട്ടുന്നതു കാണാനായതും കുഞിനെ വീട്ടില് കൊണ്ടു വന്നു വളര്ത്തിയതുമെല്ലാം അയാള് വിശദീകരിച്ചു .രാജാവിന്റെ കണ്ണുകള് സജലങ്ങളായി. സിംഹാസനത്തിൽ നിന്നിറങ്ങി വന്നു ബാലനായ ഖിള്റിനെ അദ്ദേഹം ആശ്ലേശിച്ചു. കുഞിനെ പാർപ്പിച്ച ഗുഹ അതീവ രഹസ്യമായി അദ്ദേഹം സന്ദർശിക്കാറുണ്ടായിരുന്നു ഒരു ദിവസം ചെന്നപ്പോള് കുഞ്ഞിനെ കണ്ടില്ല . ഏതെങ്കിലും മൃഗങ്ങൾ കൊന്നു തിന്നതായിരിക്കും എന്നാണ് അദ്ദേഹം കരുതിയിരുന്നത്.നഷ്ടപ്പെട്ടു എന്ന് കരുതിയ കുഞ്ഞിനെയാണ് അല്ലാഹു തിരിച്ചു തന്നിരിക്കുന്നത് അതും വർഷങ്ങൾക്ക് ശേഷം. ഒരു പോറലും ഏൽക്കാതെ!ഈ പുനസ്സംഗമത്തിന്റെ രഹസ്യം രാജാവ് തന്നെ വെളിപ്പെടുത്തി . രാജ സദസ്സ് അത്ഭുതപ്പെട്ടു . രാജാവിന്റെ സന്തോഷത്തിൽ കൊട്ടാരവാസികളുംപങ്കുചേർന്നു..ബാലനായ ഖിള്ർ (അ) ന്റെ താമസം അതോടെ കൊട്ടാരത്തിലായി. രാജകുമാരനായതോടെജീവിതത്തിനു മാറ്റം വന്നു . ധരിക്കാൻ രാജകീയ വസ്ത്രങ്ങള് , ഭക്ഷിക്കാൻ രാജകീയ വിഭവങ്ങള് , രാജാവിന്റെ മകനല്ലെ അവനു സേവനങ്ങൾ ചെയ്യാന് പരിവാരങ്ങൾ മൽസരിച്ചു.രാജകീയ സുഖങ്ങൾക്കു നടുവില് ജീവിക്കുമ്പോളുംഖിള്ർ (അ) ന് അതിലൊന്നും താൽപര്യം ഇല്ലായിരുന്നു .ഇനി കർഷകന്റെ കാര്യം രാജകുമാരനെ കുറേകാലം പോറ്റി വളർത്തിയതല്ലേ !വെറുതെയാക്കാനൊക്കുമോ.? അയാള്ക്ക് രാജാവ് വിലയേറിയ പാരിതോഷികങ്ങൾ നൽകി സന്തോഷപൂർവ്വം തിരിച്ചയച്ചു…ചരിത്രം തുടരും …വിജ്ഞാനം പകർന്നു കൊടുക്കുന്നത് പുണ്യം ആണ്. മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുന്നതിന്റെ പ്രതിഭലം നമ്മിലേക്ക് വന്നുചേരും.അള്ളാഹു അനുഗ്രഹിക്കട്ടെ
(തുടരും)

 
No comments:
Post a Comment