ഇബ്നു ഖുറാസാ മുഖൗഖിസ് ഭാഗം:3

ഭീതി വിട്ടുമാറാതെ മൈമുന പറഞ്ഞു
 "നമ്മൾ എല്ലാവരും കൂടി ഒരു കപ്പലിൽ യാത്ര ചെയ്യുന്നതും ഇടക്ക് വെച്ച് കപ്പൽ ശക്തമായ കാറ്റിലും കോളിലും പെട്ട് നമ്മൾ ഓരോരുത്തരും കടൽവെള്ളത്തിൽ മരണത്തോട് മല്ലടിച്ച് മുങ്ങിത്താഴുന്നതുമാണ് ഞാൻ കണ്ടത്
 '.മുഖൗഖിസ് ചിരിച്ച് കൊണ്ട് പറഞ്ഞു '" എന്നാൽ കേട്ടോളൂ. ഞാനുമിന്നലെ ഒരു സ്വപ്നം കണ്ടു.
ഞാൻ ഒരു നാട്ടിലെ രാജാവായി സിംഹാസനത്തിൽ ഇരിക്കുന്നു '"       
       
. ഹാവൂ അൽഭുതം തന്നെ ഇതെല്ലാം കേട്ട് കൊണ്ടിരുന്ന മഹ്മുദാണത് പറഞ്ഞത്.  '' എന്താണ്?'' ..... ചോദ്യഭാവത്തിൽ മുഖൗഖിസ് മഹ്മൂദിനെ നോക്കി.''
 ഞാനും കണ്ടിരിക്കുന്നു പിതാവേ ഒരു സ്വപ്നം:        " അതേയോ എന്തായിരുന്നു ?"  മുഖൗഖിസിന് ജിജ്ഞാസയായി.
"ഞാനും ഫസലും അങ്ങയുടെ ഭടൻമാരായി നടക്കുന്നതായിട്ടാണ് ഞാൻ കണ്ടത്"..." അൽഹംദുലില്ലാഹ്.. മുഖാഖിസ് നാഥനെ സ്തുതിച്ചു.
മുഖൗഖിസ് തുടർന്നു.'' നാഥൻ നമ്മെ വലിയൊരു പരീക്ഷണത്തിന് വിധേയരാക്കാൻ പോകുന്നുവെന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നു 'നാഥാ.... ഈ പരീക്ഷണത്തിൽ വിജയിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ.... മുഖൗഖിസ് ഉള്ളുതുറന്ന് പ്രാർത്ഥിച്ചു
   ദിവസങ്ങൾ കൊഴിഞ്ഞ് പൊയ്ക്കൊണ്ടേയിരുന്നു ,ഇതിനിടയിൽ ദാനം ചെയ്ത് മുഖൗഖിസിന്റെ ധനമത്രയും തീർന്നിരുന്നു  ശേഷിക്കുന്നത് നല് ഒട്ടകങ്ങൾ മാത്രം. പിന്നെ വീടും അതിനു ചുറ്റുമുള്ള വിരലിലെണ്ണാവുന്ന ഈന്ത പനമരങ്ങളും .എങ്കിലും മുഖൗഖിസ് തളർന്നിരുന്നില്ല  ഒരു രാത്രി മകൻ മഹ്മൂദ് പിതാവിനെ സമീപിച്ചുകൊണ്ട് പറഞ്ഞു                  "പിതാവേ..... എല്ലാഹു അത്യുദാരനാണ് അഖില സ്തോത്രവും അവനു തന്നെ .അവനാണ് നമുക്ക് സമ്പത്തും അഭിമാനവും തന്നത്. അവന്റെ ഔദാര്യംകൊണ്ട് നമുക്ക് കിട്ടിയ ധനം മുഴുവനും  അവന്റെ ദാസന്മാർക്കുവേണ്ടി ചിലവഴിച്ചു കഴിഞ്ഞു .ഇനി ശേഷിക്കുന്നത് ......മഹമൂദ്  ഒന്ന് നിർത്തി മുഖൗഖിസ് തന്റെ പുത്രനിലേക്ക് നോക്കി .മഹ്മൂദിന്റെ കണ്ണുകൾ ഈറനണിയുന്നത് മുഖൗഖിസ് കണ്ടു .ഒരു നിശ്വാസത്തോടെ  മഹമ്മൂദ് തുടർന്നു              " പിതാവേ ഇനി നമ്മുടെ പക്കൽ ശേഷിക്കുന്ന സ്വത്ത് നമ്മുടെ ദൈനംദിന ജീവിതത്തിന് മാത്രമേ തികയൂ .ആ അൽപ സ്വത്ത് കൂടി  ദാനം ചെയ്താൽ മുമ്പോട്ടുള്ള നമ്മുടെ ജീവിതം വളരെ പ്രയാസകരമായി മാറും. അതുകൊണ്ട്  തൽക്കാലം ദാനധർമ്മം  നിർത്തി വെക്കുന്നതാണ് ഉചിതമെന്ന് എനിക്ക് തോന്നുന്നു " ... മുഖൗഖിസ് ചിന്തയിലാണ്ടു. ശരിയാണ് മഹ്മൂദ് പറഞ്ഞതിനും കാര്യമുണ്ട് അല്ലാഹു എന്നെ ഏൽപ്പിച്ച ധനം അത്രയും അവന്റെ  ദാസന്മാർക്ക് വേണ്ടി ഞാൻ ചിലവ് ചെയ്തുകഴിഞ്ഞു, അതിൽ ഞാൻ അത്യധികം സന്തോഷിക്കുകയും ചെയ്യുന്നു . ഇപ്പോൾ ഞാനൊരു ഫഖീറാണു് അൽഹംദുലില്ലാഹ്...നാഥാ എന്റ ധനം ചുരുങ്ങിയ തിലല്ല എനിക്ക് വേദന. മറിച്ച് ഇനിയും നിന്റെ ദാസന്മരെ്  എനിക്ക്  സഹായിക്കാൻ കഴിയില്ലല്ലോ എന്നോർക്കുമ്പോഴാണ്." മുഖ ഓഫീസിന്റെ  നയനങ്ങൾ നനവാർന്നു'

അടുത്ത ദിവസവും മുഖൗഖിസിന്റെ ഭവനത്തിന് മുമ്പിൽ ഒരു ചെറിയ കൂട്ടം സാധുക്കൾ എത്തിയിരുന്നു. ദാരിദ്രുത്തിലേക്കുള്ള മുഖൗഖിസിന്റെ പതനം അറിഞ്ഞതിനാൽ അവിടെയെത്തുന്ന പാവങ്ങളുടെ എണ്ണം ഇതിനോടകം കുറേയൊക്കെ കുറഞ്ഞിരുന്നു. തന്റെ ഇപ്പോഴത്തെ അവസ്ഥയറിയാതെ തന്നെ കാണാൻ ദൂരത്ത് നിന്നും വന്നവരെ കണ്ടപ്പോൾ മുഖൗഖി സിന്റ ഹൃദയം നീറി . ...."നാഥാ ഇവരെ എങ്ങനെ വെറുംകൈയോടെ മടക്കാനാവും ? ഞാനാണെങ്കിൽ ദാരിദ്ര്യത്തിന്റെ വക്കിലാണ്"      " എയ് മഹ്മൂദ"്  ഗദ്ഗദമടക്കി മുഖൗഖിസ് മകനെ വിളിച്ചു ,മഹ്മൂദ്ഓടി വന്നു....
(തുടരും)

No comments:

Post a Comment