💖💖💖💖💖💖💖💖💖💖💖
ഖിള്ർ (അ) ന്റെ പിതാവായ മൽകാൻ പേർഷ്യയിൽ ഒരു പ്രവിശ്യയുടെ രാജാവായിരുന്നു. മാതാവ് റോമക്കാരിയുമാണ്. പ്രമുഖ താബിഈ പണ്ഡിതൻ സഈദ്ബ്നുൽ മുസയ്യബ് (റ) വിന്റെതാണ് ഈ നിഗമനം.
ഭരണാധികാരിയായിരുന്ന മൽകാന് സൽഗുണ സമ്പന്നയായ റോമക്കാരിയിൽ ജനിച്ച കുഞ്ഞാണ് ഖിള്ർ (അ).
ഖിള്ർ നബി (അ) നെ പ്രസവിച്ചയുടനെ ശത്രുക്കളിൽ നിന്നുണ്ടായേക്കാവുന്ന അപകടം ഭയന്ന് നല്ലവനായ മൽകാൻ കുഞ്ഞിനെയും മാതാവിനെയും വിജനമായ സ്ഥലത്ത് ഒരു ഗുഹയിൽ പാർപ്പിക്കുകയായിരുന്നു.
ഈ ഗുഹാവാസത്തിനിടെ മാതാവ് മരണപ്പെട്ടു അത്ഭുതമായിരുന്നു പിന്നീടങ്ങോട്ടുള്ള സംഭവങ്ങള്‍ .
മലയോരത്ത് ഒരു കർഷകന്റെ ആടുകൾ മേഞ്ഞ് നടക്കുകയായിരുന്നു . ആട്ടിൻ പറ്റത്തിൽ നിന്നും കൂട്ടം തെറ്റി ദൂരേക്ക് പതിവായി സഞ്ചരിക്കുന്ന ഒരാടിനെ കർഷകൻ പിന്തുടർന്നു.
ആട് നേരെ നടന്നു പോവുന്നത് മലഞ്ചെരുവിലുള്ള ഒരു ഗുഹയിലേക്കാണ് !
കർഷകന്റെ അത്ഭുതം ഇരട്ടിച്ചു . എന്തായിരിക്കുമവിടെ എന്നറിയാനുള്ള ഉൽക്കടകമായ ആഗ്രഹത്തോടെ ഗുഹയിലേക്കെത്തി നോക്കിയ കർഷകന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല!!.
നിലത്ത് വിരിച്ച വസ്ത്രത്തിൽ സുമുഖനായ ഒരു കുഞ്ഞ് മലർന്നു കിടക്കുന്നു ആട് അതിന്റെ അകിട് വായിൽ വെച്ച് കൊടുക്കുന്നു കുഞ്ഞ് പാൽ കുടിക്കുന്നു.
എല്ലാം കഴിഞ്ഞ് ഒന്നുമറിയാത്ത പോലെ ആട് തിരിഞ്ഞു നടക്കുന്നു. കർഷകൻ ഗുഹയിൽ കടന്ന് കുഞ്ഞിനെയും എടുത്ത് വീട്ടിലേക്ക് നടന്നു . ഇതൊരത്ഭുത ശിശുവാണ് അദ്ദേഹത്തിന്റെ അന്തരംഗം മന്ത്രിച്ചുകൊണ്ടേയിരുന്നു.
കുഞ്ഞ് കർഷകന്റെ വീട്ടില്‍ വളര്‍ന്നു വലുതായി . കർഷകന്റെ മക്കളിൽ നിന്ന് എഴുത്തും വായനയും അഭ്യസിച്ചു. ചെറിയ പ്രായത്തില്‍ തന്നെ വാക്കിലും പ്രവർത്തിയിലും പെരുമാറ്റത്തിലുമുള്ള സാമർത്ഥ്യം കർഷകനെ സന്തോഷിപ്പിച്ചു. കുട്ടിയുടെ സുന്ദരമായ കൈയ്യക്ഷരം കണ്ട് കർഷകൻ അമ്പരന്നു …
(തുടരും)

 
No comments:
Post a Comment