ഇബ്നു ഖുറാസാ മുഖൗഖിസ് ഭാഗം:2


മുരൗഖിസ് തന്റെ പ്രവ്വത്തി തുടർന്ന് കൊണ്ടിരുന്നു. മക്കൾ മെഹമൂദും ഫസലും ഭാര്യ മൈമൂനയും അഗതികളെ സഹായിക്കുന്നതിലും സേവിക്കുന്നതിലും എപ്പോഴും കൂടെത്തനെയുണ്ടായിരുന്നു.
ആർക്കും വിശ്രമമില്ല. പകലന്തിയോളം വീടിനു മുന്നിൽ ജനത്തിരക്കാണ്. അന്യനാടുകളിൽ നിന്നു പോലും മുഖൗഖിസിനെ അന്വേഷിച്ച് ആളുകൾ അവിടെ എത്തുന്നു.
  ദിവസങ്ങൾ കഴിയുന്തോറും മുഖൗഖി സിന്റെ ഭവനത്തിലേക്കുള്ള ജനപ്രവാഹം വർദ്ധിച്ചു കൊണ്ടിരുന്നു.
ദാനം ചെയ്യുന്നതിനനുസരിച്ച് അദ്ധേഹത്തിന്റെ സ്വത്തുക്കളാകട്ടെ ചുരുങ്ങിക്കൊണ്ടേയിര'ുന്നു.
അപ്പോഴും അദ്ധേഹം തളർന്നില്ല.                                 ഒടുവിൽ തുച്ഛമായ എണ്ണം ഒട്ടകങ്ങളും കുറച്ച് ഈന്തപ്പനത്തോട്ടവും മാത്രം ബാക്കിയായി.

 സാമ്പത്തികമായുള്ള മുഖൗഖിസിന്റെ പതനം ജനങ്ങളെ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത്.നാട്ടിലുള്ള മറ്റു പല പ്രമാണിമാരും മുഖൗഖിസിനെ ഉപദേശിക്കാനെത്തി             
" ഇനിയെങ്കിലും താങ്കൾ വിശ്രമിക്കുക ലോകത്ത് ദാരിcദ്യത്തിന്റെ കവാടമാക്കാൻ താങ്കൾക്ക് കഴിഞ്ഞെന്ന് വരില്ല.
എത്ര കിട്ടിയാലും മതിവരാത്തവരാണ് ജനങ്ങൾ അവരുടെ മനസ്സ് നിറക്കാൻ താങ്കൾക്ക് കഴിയില്ല.
സന്ദർശകരുടെ തിരക്ക് കാരണം താങ്കൾ നന്നേ ബുദ്ധിമുട്ടുന്നു.
അവരുടെ വരവും പോക്കും താങ്കളുടെ വിലപ്പെട്ട സമയം കവർന്നെടുക്കുന്നു.
ഒപ്പം താങ്കളുടെ സ്വത്തിന്റെ അളവ് ഇടിഞ്ഞുതാണിരിക്കുന്നു. ഇനിയും താങ്കൾ വിശ്രമിച്ചില്ലെങ്കിൽ താങ്കൾക്ക് സർവ്വസ്വവും നഷ്ടമായേക്കും."   

എന്നാൽ ഈ ഉപദേശമൊന്നും മുഖൗഖിസിന്റെ മനം മാറ്റിയില്ല.അദ്ധേഹം പുഞ്ചിരിയോടെ മൊഴിഞ്ഞു'.

" എനിക്ക് സമ്പത്ത് വാരിക്കോരിത്തന്ന നാഥന് സ്തുതി.
സമ്പത്ത് നാഥനായ അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണ്.
അത് അവന്റെ ദാസൻമാരിൽ ചിലർക്ക് നൽകി.
ചിലരെ ദരിദ്രരുമാക്കി.
 സമ്പത്ത് അമാനത്താ'ണ് അത് എത്തിക്കേണ്ടവരിലേക്ക് എത്തിക്കേണ്ടത് ഉള്ളവരുടെ ഉത്തരവാദിത്വമാണ്. നാഥൻെറ ധനം അവന്റെ ദരിദ്രരായ ദാസൻമാരിലേക്ക് ഭാഗിക്കുന്നതിന് നാമെത്തിന് മടിക്കണം? കാരണം ധനം അത് അർഹതപ്പെട്ടവരിലേക്ക് എത്തിക്കേണ്ട കടമ മാത്രമാണല്ലോ നമ്മെ ഏൽപ്പിക്കപ്പെട്ടിട്ടുള്ളത്" ഒന്ന് നിർത്തിയിട്ട് മുഖൗഖിസ്തുടർന്നു. " വിതക്കുകയും തിന്നുകയും ചെയ്യുന്നവനാണല്ലോ ഭാഗ്യവാൻ .
പ്രവാചകൻ മൂസാ നബി ഖാറൂന്നെ ഉപദേശിച്ചത് നിങ്ങൾ കേട്ടിട്ടില്ലേ? " അല്ലാഹു നിനക്ക് അനുഗ്രഹം ചെയ്തിട്ടുള്ളത് പോലെ നീയും നൻമ ചെയ്യുക. സമ്പത്ത് കൊണ്ട് നീ ലാഭം ഇച്ഛിക്കുന്നുവെങ്കിൽ അല്ലാഹു നിന്നോട് എപ്രകാരം ഔദാരുവാനായിരുന്നുവോ അപ്രകാരം നീയും മനുഷ്യനോട് ഔദാര്യം കാട്ടുക." പക്ഷേ മൂസാ നബിയുടെ വാക്ക് മുഖവിലക്ക് പോലുമെടുക്കാത്ത ഖാറൂനെ ഭൂമി വിഴുങ്ങിക്കളഞ്ഞ ചരിത്രം നിങ്ങൾക്കറിയില്ലേ? ദാനം വിപത്തിനെ തടയും ഒപ്പം സമ്പത്തിന്നെ അത് ചുരുക്കുകയുമില്ല.
 "ഏയ് മുഖൗഖിസ് താങ്കളെന്താണീ പറയുന്നത്? ദാനം സമ്പത്തിനെ ചുരുക്കുകയില്ലെങ്കിൽ ബനൂ ഇസ്രായേലിലെ ഏറ്റവും വലിയ ധനാഢ്യനായ താങ്കളുടെ സമ്പത്ത് ഇത്രയധികം കുറഞ്ഞ് പോയതോ?" സുഹൃത്തുക്കൾ ചോദിച്ചു.
മുഖൗഖിസ് പുഞ്ചിരി തൂകി. "
അത് റബ്ബിന്റെ പ്രത്യേക പരീക്ഷണമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അല്ലാഹു അവന്റെ ഇഷ്ടദാസൻമാരെ പരീക്ഷിക്കുമെന്ന് നിങ്ങൾ കേട്ടിട്ടില്ലേ?

 മുഖൗഖിസിന്റെ വാക്കുകൾ അദ്ധേഹത്തിന്റെ ഗുണകാംക്ഷികൾക്ക് തീരെ പിടിച്ചില്ല.
അവർ തങ്ങളുടെ ശ്രമം ഉപേക്ഷിച്ചു. മുഖൗഖിസ്തളർന്നില്ല തന്നെ സമിപിക്കുന്നവരെ സന്തോഷത്തോടെത്തന്നെ അദ്ധേഹം സ്വീകരിച്ചു.   
ദിനങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.
 ഭാര്യ മൈമൂന ഒരു ദിവസം മുഖൗഖിസിനെ സമീപിച്ചു കൊണ്ട് പറഞ്ഞു." ഞാനിന്നലെ ഒരു സ്വപ്നം കണ്ടു.
ഒരു ഭീകര സ്വപ്നം അതെന്നെ വല്ലാതെ ഭയപ്പെടുത്തുന്നു". എന്താണ് ആ സ്വപ്നം പറയൂ" മുഖൗഖി സിന് ആകാംക്ഷയായി.
ഭീതി വിട്ടുമാറാതെ മൈമുന പറഞ്ഞു.
(തുടരും)

No comments:

Post a Comment