ഖിള്ർ (അ) ഭാഗം-2


💖💖💖💖💖💖💖💖💖💖💖

ലോകം അടക്കി ഭരിച്ച മുസ്ലിം ചക്രവർത്തിമാരിൽ ഒരാളാണ് ദുൽഖർനയ്നി..

ഇദ്ദേഹത്തിന്റെ പിതാവ് അബ്ദുള്ള വലിയ ഗോള ശാസ്ത്ര്രഞ്ജനായിരുന്നു..

ഒരു രാത്രി ഇദ്ദേഹം ഭാര്യയോടു പറഞ്ഞു :
ആകാശത്ത് ഒരു പ്രത്യേക സ്ഥലം കാണിച്ചു കൊടുത്തിട്ടു പറഞ്ഞു ആ സ്ഥലത്ത് ഒരു നക്ഷത്രം ഉദിക്കും അത് പ്രത്യക്ഷപ്പെട്ടാൽ എന്നെ വിളിക്കണം. ആ സമയത്ത് നടക്കുന്ന ലൈംഗിക ബന്ധത്തിൽ ഉണ്ടാവുന്ന കുഞ് അന്ത്യനാൾ വരെ ആയുസ്സ് ഉള്ളവനായിരിക്കും .

അതും പറഞ്ഞ് അദ്ദേഹം ഉറങ്ങി.

തൊട്ടടുത്ത മുറിയില്‍ നിന്നും അബ്ദുള്ളയുടെ ഭാര്യ സഹോദരി ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു ..

അവരും ആ കുഞ് ഞങ്ങളുടേതാവണം എന്നാഗ്രഹിച്ച് നക്ഷത്രത്തെ പ്രതീക്ഷിച്ചിരുന്നു .

നക്ഷത്രം പ്രത്യക്ഷപ്പെടേണ്ട താമസം , കാത്തിരുന്ന ദംബദികൾ ബന്ധപ്പെട്ടു .ആ ബന്ധത്തിൽ പിറന്ന കുഞാണ് ഖിള്ർ (അ).

ഇതൊന്നുമറിയാതെ ഉറങ്ങുകയായിരുന്ന അബ്ദുള്ള ഉണർന്നപ്പോൾ ഞെട്ടിപ്പോയി ..

നക്ഷത്രം നീങ്ങിപ്പോയിരിക്കുന്നു..

അദ്ദേഹം ഭാര്യയോട് ചോദിച്ചു എന്തേ നീ വിളിക്കാഞ്ഞത്..?

നിസ്സംഗതയോടെ അവള്‍ പറഞ്ഞു “എനിക്ക് ലജ്ജ തോന്നി “

അബ്ദുള്ള പറഞ്ഞു . കഴിഞ്ഞ 40 വർഷങ്ങളായി ഞാന്‍ ഈ സമയം പ്രതീക്ഷിച്ചിരുന്നത് എന്റെ ആഴുസ്സ് നീ പാഴാക്കി.

അവള്‍ നിശബ്ദമായി എല്ലാം കേട്ടതേയുള്ളു..

ഏതായാലും പോയത് പോയി അതില്‍ വേവലാതിപ്പെട്ടിട്ടു കാര്യമില്ല ഇനിയിതാ വേറൊരു നക്ഷത്രം വരാനിരിക്കുന്നു അപ്പോള്‍ ബന്ധപ്പെടാം എങ്കില്‍ നമ്മുടെ കുഞ് ഒരു ആഗോള ചക്രവർത്തിയാവും .

അങ്ങനെ അവര്‍ കാത്തിരുന്നു നക്ഷത്രം പ്രത്യക്ഷപ്പെട്ട സമയം ബന്ധപ്പെട്ടു അതില്‍ പിറന്ന കുഞ്ഞാണ് ദുൽഖർനയ്നി ..

ദുൽഖർനയ്നിയുടെ പിതാവ് പ്രവചിച്ച പോലെ ഖിള്ർ നബി (അ) മിന് അന്ത്യനാൾ വരെ അല്ലാഹു ആയുസ്സ് നൽകി…

ദുൽഖർനയ്നി ആഗോള ചക്രവർത്തിയാവുകയും ചെയ്തു ….
(തുടരും)

No comments:

Post a Comment