ദാരിദ്രരത്തിന്റെ അഗാധഗർത്തത്തിലാണ് അസ് ലമയുടെ കുടുംബം.
ആകെ ഏഴ് മക്കളുണ്ടായിരുന്നു. അവരിൽ ആറ് പേരും കടുത്തം രാഗം വന്നു മരിച്ചു പോയി. ശേഷിക്കുന്നത് ഏകമകൾ മാത്രം! അവൾക്ക് വിവാഹപ്രായമെത്തിയിരിക്കുന്നു.
എന്നാൽ ദൗർഭാഗ്യമെന്ന് പറയാം സുന്ദരിയായ മകൾക്കും എന്തോ അജ്ഞാത രോഗമാണ്. അവളെ ചികിൽസിക്കാനോ ശരിയാം വിധത്തിൽ ഭക്ഷണം നൽകാനോ കഴിയാത്ത വിഷമത്തിലാണ് ആ വൃദ്ധ ദമ്പതികൾ .
മകളുടെ രോഗം മൂർഛിച്ചു കൊണ്ടിരിക്കുകയാണ്. വൈദ്യനെ കൊണ്ട് വരാനും അയാൾ നിർദ്ധേശിക്കുന്ന മരുന്നുകൾ വാങ്ങാനും പണം കൂടിയേ തീരൂ. നിസ്സഹായനായ അസ്ലമ ഭാര്യയുടെ മുഖത്തേക്ക് നിർവികാരതയോടെ നോക്കി.
അവരുടെ കുഴിഞ്ഞ് താണ കണ്ണുകളിൽ അപ്പോഴും പ്രതീക്ഷയുടെ നിഴലാട്ടം.
മുഖം താഴ്ത്തിയിരിക്കുന്ന അസ്ലമയോടവർ പറഞ്ഞു. "ഒരു മാർഗ്ഗമേയുള്ളൂ മുഖൗഖിസിനെ സമീപിക്കുക "
അത് കേട്ടപ്പോൾ അസ്ലമയുടെ മുഖം ഇരുണ്ടു.
"എത്ര കാലം കൊണ്ട് തുടങ്ങിയതാ ഇത്?
കാലങ്ങളായി മുഖൗ ഖിസിന്റെ ഔദാര്യം കൊണ്ടല്ലേ നാം ജീവിക്കുന്നത്?
ഇനിയും അദ്ധേഹത്തെ സമീപിക്കാൻ എന്റെ മനസ്സനുവദിക്കുന്നില്ല''
" യാചന എനിക്കും താൽപ്പര്യമുണ്ടായിട്ടല്ല. പക്ഷേ നമ്മുടെ അവസ്ഥ നിങ്ങൾ വിസ്മരിക്കുകയാണോ? വാർദ്ധക്യത്തിന്റെ വിവശതയിൽ ഇതല്ലാതെ നമുക്ക് മറ്റെന്ത് മാർഗ്ഗമാണുള്ളത്? മുതുകെല്ല് വളഞ്ഞ് പോയ നമുക്ക് അധ്യാനിക്കാൻ എങ്ങനെയാ സാധിക്കുക?
' ഒന്ന് നിർത്തിയിട്ടാണ് അവർ ബാക്കി പറഞ്ഞത് . " അങ്ങ്.... നാളെ രാവിലെത്തന്നെ പോകുക. ഔധാര്യവാനായ ആ മനുഷ്യൻ നമ്മെ സഹായിക്കും തീർച്ച" ആവശ്യക്കാരന് ഔചിത്യമില്ലല്ലോ ഇതല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ലെന്ന് അസ്ലമക്കും അറിയാമായിരുന്നു. അടുത്ത പ്രഭാതത്തിൽ മുഖൗഖിസിനെ സമീപിക്കാൻ തന്നെ അദ്ധേഹം തീരുമാനിച്ചു
പിറ്റേന്ന് പ്രഭാതം. നഗരമുണർന്നു.
കടകമ്പോളങ്ങളെല്ലാം തുറന്ന് കഴിഞ്ഞിരിക്കുന്നു. കവലകളിൽ ജനത്തിരക്കേറി.
അസ്ലമ തന്റെ കുടിലിൽ നിന്നിറങ്ങി.
പോകാൻ മനസ്സനുവദിക്കുന്നില്ല. എങ്കിലും പുന്നാര മകളുടെ അവസ്ഥ കണ്ടപ്പോൾ പിന്നീടധികം ആലോചിച്ചില്ല. വടിയും കുത്തി ആ വൃദ്ധൻ മുഖൗഖിസിന്റെ ഭവനം ലക്ഷുമാക്കി നടന്നു.
ബനൂ ഇസ്രായേലിലെ ഏറ്റവും വലിയ പണക്കാരനാണ് മു ഖൗസിസ് ബ്നു അബ്ദുല്ല വലിയ ധർമ്മിഷ്oനായിരുന്നു അദ്ധേഹം.
പാവങ്ങളെ സഹായിക്കൽ തന്റെ ജീവിതദൗത്യമാണ് എന്ന് വിശ്വസിച്ചിരുന്നു അദ്ധേഹം, ആ മഹാമനസ്ക്കതക്കുള്ള അംഗീകരമായിട്ടെന്ന പോലെ അദ്ധേഹത്തിന്റെ പേര് തന്നെയാണ് ആ നാടിനും കിട്ടിയിരിക്കുന്നത്.
അവിടം മുഖാഖിസ് എന്നറിയപ്പെടാനാണ് അവിടത്തെ ജനങ്ങളും ആഗ്രഹിക്കുന്നത്.
മെഹമൂദ്ബ്നു മുഖൗഖിസും ഫസലുബ്നു മുഖൗഖിസും ഭാര്യ മൈമൂന ബിൻത് ഉസൈദും അടങ്ങുന്ന കൊച്ചു കുടുംബമാണ് മുഖൗഖിസിന്റേത്. വിശാലമായ ഈന്തപ്പനത്തോട്ടത്തിന്റെ മധുത്തിലാണ് മുഖൗഖിസി ൻറ വീട് സ്ഥിതി ചെയുന്നത്.
കണ്ടാൽ ഒരു വലിയ ധനാഢ്യന്റെ കൊട്ടാരമാണെന്ന് തോന്നുകയില്ല. തോട്ടത്തിന്റെ പച്ചപ്പിൽ നൂറുകണക്കിന് ഒട്ടകങ്ങൾ മേഞ്ഞ് നടക്കുന്നു. അവയൊക്കെയും മുഖൗഖിസിന്റേത് തന്നെ. എത്രയോ ഒട്ടകങ്ങളും തോട്ടങ്ങളും മുഖൗഖിസ് ദാനം ചെയ്ത് കഴിഞ്ഞു. എന്നിട്ടും ആ മഹാമനുഷ്യന്റെ കരങ്ങൾ തളർന്നിട്ടില്ല. മനസ്സും.
മുഖൗഖിസിൽ നിന്നും സഹായം പ്രതീക്ഷിച്ച് വരുന്ന അശരണരും നിലാരംബരുമായ ആളുകളെക്കൊണ്ട് രാവിലെത്തന്നെ ആ വീടിന്റെ മുറ്റം നിറയും.
എല്ലാ ദിവസത്തെയും പോലെ അന്നും തന്നെ തേടിയെത്തിയവരെ മുഴുവൻ മുഖൗഖിസ് ആതിഥികളെപ്പോലെ സ്വീകരിച്ചിരുത്തി. അവർക്ക് ഭക്ഷണം നൽകി.
അക്കൂട്ടത്തിൽ അസ്ലമയും ഉണ്ടായിരുന്നു. ഓരോരുത്തരുടെയും വേദനകൾ മുഖൗഖിസ് ചോദിച്ചറിഞ്ഞു.
ഒപ്പം അവരുടെ ആവശ്യത്തിനനുസരിച്ച് ദാനവും നൽകി. ആരേയും നിരാശരാക്കാതെ ഓരോരുത്തരെയും നിറഞ്ഞ മനസ്സോടെ മുഖൗഖിസ് യാത്രയാക്കി.
ഒടുവിൽ മുഖൗഖിസ് അസ്ലമ യെ സമീപിച്ചു വിവരങ്ങൾ ചോദിച്ചറിഞ്ഞു. അസ്ലമയുടെ വേദന മുഖൗഖിസിന്റെ കണ്ണുകളെ ഈറനണിയിച്ചു.അദ്ധേഹം ആ വൃദ്ധനെ ആശ്വസിച്ചിപ്പിച്ചു.
"അല്ലാഹു ഉന്നതനാണ് അസ്ലമാ.. കരുണാദാതാവും അവൻ നിങ്ങളെ കൈവിടില്ല"
ഒന്ന് നിർത്തിയിട്ട മുഖൗഖിസ് ഒരിടമയെ വിളിച്ച് പറഞ്ഞു " ഇദ്ധേഹത്തെ വീട്ടിൽ കൊണ്ട് വിടുക ഒപ്പം അസ്ലമയുടെ മകളെ കുതിരവണ്ടിയിൽ വൈദ്യന്റെ അടുത്ത് എത്തിക്കുക".
മുഖൗഖിസ് അസ്ലമക്ക് മുന്നൂറ് ദിനാർ നൽകി യാത്രയയച്ചു.''
പണത്തിന് ആവശ്യം വരുമ്പോൾ ഈ അടിമയെ അറിയിക്കുക. അദ്ധേഹം എന്നെ അറിയിക്കും" പോകാൻ നേരം മുഖൗഖിസ് ഓർമ്മിപ്പിച്ചു.
അസ്ലമയുടെ കണ്ണുകൾ ഈറനണിഞ്ഞു." ദയാലുവായ തമ്പുരാൻ താങ്കളെ അനുഗ്രഹിക്കട്ടെ." കൃതജ്ഞതയോടെ അസ്ലമ മുഖൗഖിസിനെ മനസ്സു തുറന്ന് അനുഗ്രഹിച്ചു.
(തുടരും)

 
No comments:
Post a Comment