ആത്മീയ ലോകത്തെ അനശ്വര പ്രതിഭയാണല്ലോ മഹാനായ ഖാജാ ഗരീബ് നവാസ് മുഈനുദ്ധീൻ ചിശ്തിയ്യിൽ അജ്മീരി(റ)ഖുറാസാനിലെ സഞ്ചർ എന്ന ഗ്രാ
മത്തിൽ ഹിജ്‌റ 530ൽ ആണ് മഹാൻ ജനിക്കുന്നത്.മഹാനായ ഹുസ്സൈൻ ബ്നു അലിയ്യ് (റ)വിന്റെ സന്താന പരമ്പരയിലാണ് അവിടുത്തെ ജനനം.15 വയസ്സ് പ്രായമായപ്പോൾ ഉപ്പ മരണപ്പെട്ടു. അനന്തരമായി ലഭിച്ച മുന്തിരി തോട്ടത്തിൽ മഹാനവർകൾ ജോലി ചെയ്തു ഉപജീവനം നടത്തി.അങ്ങനെയിരിക്കെ ഒരു ദിവസം സൂഫി വര്യനായ ഇബ്‌റാഹീം ഖന്ദൂസി എന്നവർ തോട്ടത്തിൽ വന്നു.മഹാനായ അജ്മീർ ശൈഖ് തന്റെ അടുക്കൽ വന്ന അതിഥിയെ ഈത്തപ്പഴം കൊടുത്തു സ്വീകരിച്ചു.ശേഷം ആഗതൻ തന്റെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്നും ഒരു ഉണക്ക റൊട്ടി എടുത്തു കൊണ്ട് തന്റെ വായിലിട്ട് ചവച്ചു അജ്മീർ ശൈഖിന് നൽകി തിന്നാൻ പറഞ്ഞു. മഹാൻ അതനുസരിച്ചു.അത് കഴിച്ചതും മഹാനവർകളുടെ ഉള്ളിൽ ആത്മീയത ഉയർന്നു വരികയും അതുമൂലം തന്റെ തോട്ടം പാവങ്ങൾക്ക് ദാനമായി നൽകി പരിത്യാഗത്തിന്റെ വഴിയിൽ പ്രവേശിച്ചു. മദീനയിൽ പോയപ്പോൾ ലഭിച്ച മുത്ത് നബി(സ്വ)യുടെ നിർദേശ പ്രകാരമാണ് ഖാജാ തങ്ങൾ ഇന്ത്യയിൽ എത്തുന്നത്. അന്ന് പൃഥ്വിരാജ് എന്ന രാജാവായിരുന്നു അജ്മീറിലെ ഭരണാധികാരി.ആ നാട്ടിലെ ജ്യോത്സ്യന്മാരെല്ലാം ഇങ്ങനെ ഒരു പാവപ്പെട്ട ഒരു മനുഷ്യൻ വരുമെന്നും ആ ഫഖീർ നിങ്ങളുടെ അധികാരം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.ഇത് കൊണ്ട് തന്നെ രാജാവ് അതിർത്തികളിൽ പ്രവേശനം ശക്തമാക്കി.പക്ഷെ അല്ലാഹുവിന്റെ അലംഘനീയമായ വിധി മഹാൻ അജ്മീറിൽ എത്തി. അന്ന് രാജാവിന്റെ ഒട്ടകങ്ങളെ കെട്ടിയിടുന്ന സ്ഥലത്തായിരുന്നു ആദ്യം മഹാൻ ഇറങ്ങിയത്.വൈകുന്നേരം രാജാവിന്റെ ഒട്ടകത്തെ കെട്ടാൻ വന്ന പരിചാരകർ മഹാനെ അവിടെ നിന്നും എഴുന്നേല്പിച്ചു.അപ്പോൾ മഹാൻ പറഞ്ഞു:"ഞങ്ങൾ ഇവിടെ നിന്നും പോകാം നിങ്ങളുടെ ഒട്ടകം ഇവിടെ തന്നെ കിടന്നോട്ടെ....."ഇതും പറഞ്ഞു മഹാൻ യാത്രയായി.അടുത്ത ദിവസം രാവിലെ ഒട്ടകത്തെ അഴിക്കാൻ വന്ന പരിചാരകർക്ക് ഒരു നിലക്കും ഒട്ടകത്തെ എഴുന്നേല്പിക്കാൻ കഴിഞ്ഞില്ല.എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലാക്കിയ ആ പരിചാരകർ രാജാവായ പ്രിത്വിരാജ് രാജിനോട് നടന്നതെല്ലാം ധരിപ്പിച്ചു. രാജാവിന് കാര്യത്തെ മനസ്സിലായി. മഹാനായ അജ്മീർ ശൈഖിനോട് മാപ്പ് പറയാൻ കൽപ്പിച്ചു. അതിന് ശേഷം ഒട്ടകങ്ങൾ എഴുന്നേറ്റു.
[3/16, 9:20 PM] Islamic History: _______﷽_______
*അനാസാഗർ വറ്റി വരണ്ടു*
ഒട്ടകങ്ങളുടെ കിടപ്പാടത്തു നിന്നും എഴുന്നേറ്റു വന്ന മഹാനായ ചിശ്തി തങ്ങൾ നേരെ ചെന്നത് അനാസാഗർ തടാകത്തിന്റെ തീരത്തായിരുന്നു. അവിടെ ചെറിയ ഒരു കൂടാരം നിർമിച്ചു അതിൽ ആരാധനാ നിരതനായി മഹാൻ കഴിച്ചു കൂട്ടി. അംഗ ശുദ്ധീകരണത്തിനും ദാഹ ശമനത്തിനും മറ്റും അനാസാഗറിലെ വെള്ളം എടുക്കാൻ വേണ്ടി മഹാനവർകളുടെ അനുചരന്മാർ തടാകത്തിന്റെ തീരത്തെത്തി. അനാസാഗറിന് ചുറ്റും ഒരുപാട് ക്ഷേത്രങ്ങളും അതിൽ കുറെ പൂചാരികളും ഉണ്ടായിരുന്നു.അവരെല്ലാം അനാസാഗറിന് പരിശുദ്ധത കല്പിച്ചിരുന്നു.മറ്റു മതസ്ഥർ തൊട്ടാൽ അത് അശുദ്ധമാകുമെന്ന് അവർ വിശ്വസിച്ചു.അത് കൊണ്ട് തന്നെ വെള്ളം കോരാൻ ചെന്ന ശൈഖിന്റെ അനുചരരെ അവിശ്വാസികൾ തടഞ്ഞു.അവർ വന്നു വിവരം ചിശ്തി തങ്ങളോട് പറഞ്ഞപ്പോൾ ഒരു കുടത്തിൽ വെള്ളം കോരി കൊണ്ടു വരാൻ ഒരു ശിഷ്യനോട് അവിടുന്ന് കൽപ്പിച്ചു.ആ ശിഷ്യൻ തന്റെ ദൗത്യം നിറവേറ്റിയതും അനാസാഗറിലെയും ആ നാട്ടിലെയും മുഴുവൻ ശുദ്ധ ജലവും വറ്റിപ്പോയി.വെള്ളം ഇല്ലാതെ ജനങ്ങൾ വലഞ്ഞു . ആബാല വൃദ്ധം ജനങ്ങൾ പരാതിയുമായി ശൈഖിനെ സമീപിച്ചു. ജനങ്ങളുടെ പ്രയാസം മനസ്സിലാക്കിയ മഹാൻ പാത്രത്തിലുണ്ടായിരുന്ന വെള്ളം അനാസാഗറിൽ ഒഴിക്കാൻ പറഞ്ഞു.അത്ഭുതം...അനാസാഗർ നിറഞ്ഞു കവിഞ്ഞു!!!!.

No comments:
Post a Comment