*♦️ഭാഗം :1 3♦️*
*📌 ഖിലാഫത്തു പട്ടാളം വെള്ളക്കാരെ തോൽപ്പിച്ചെങ്കിൽ.. ഫാത്വിമ മോഹിച്ചുപോയി*
പോലീസ് ആ പ്രദേശമാകെ അരിച്ചുപെറുക്കി നോക്കി. ആലിക്കുട്ടിയുടെ പൊടിപോലുമില്ല.
പല വീടുകളിൽ കയറിയിറങ്ങി പരിശോധന നടത്തി. നിരവധി പേരെ ചോദ്യം ചെയ്തു. ആലിക്കുട്ടിയെ ഭീകരനായി മുദ്രകുത്തി. കണ്ടേടത്തുവെച്ച് വെടിവെച്ചു കൊല്ലാം. അവനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ഇനാം പ്രഖ്യാപിച്ചു..!!
നാടാകെ ഭീതിയിലമർന്നു. ജന്മിമാർ പോലീസിന്റെ പക്ഷം ചേർന്നു. മാടമ്പിമാർ മാപ്പിളമാരെ ഒറ്റിക്കൊടുത്തു. വല്ലാത്ത അരക്ഷിതാവസ്ഥ. ആർക്കും ആരെയും വിശ്വസിക്കാനാവില്ല. ഉമ്മയുടെ സാമീപ്യം ഫാത്വിമയ്ക്കു വലിയ ആശ്വാസമായി...
മോളേ നമുക്ക് പോവാം ഇവിടെ നിൽക്കണ്ട...
ആയിശുമ്മ മോളെ നിർബന്ധിച്ചു.
മോള് പോയ്ക്കോ.. ഇവിടെ നിന്നാൽ പോലീസ് വന്നു ശല്യം ചെയ്തു കൊണ്ടിരിക്കും. ആമിനത്താത്ത പറഞ്ഞു ...
എനിക്കു വയ്യ... ഒരു ദിവസം കൂടി കഴിയട്ടെ.
പിന്നെ ആരും ഒന്നും പറഞ്ഞില്ല.
രാത്രിയിൽ ആർക്കും ഉറക്കമില്ല. മരണം പതിയിരിക്കുന്ന പ്രതീതി. ഒരു ദിവസം കൂടി കടന്നുപോയി. ഫാത്വിമാക്കു ക്ഷീണം കുറഞ്ഞു. എല്ലാവരുംകൂടി നിർബന്ധിച്ചതു കൊണ്ട് അവൾ യാത്രയ്ക്കൊരുങ്ങി...
തന്റെ ഭർത്താവ് ഏതെങ്കിലും ഒരു രാത്രിയിൽ കയറിവരുമോ..?
തന്നെ അന്വേഷിച്ചു വരുമ്പോൾ കാണാതിരുന്നാൽ ദുഃഖിക്കില്ലേ..?
വരാൻ സാധ്യത കുറവാണ്. ഇന്നാട്ടിൽ ഇനി ഒളിക്കാൻ സ്ഥലമില്ലെന്നാണല്ലോ പറഞ്ഞത്. ദൂരെ എവിടെയെങ്കിലും പോയിക്കാണും. ഉടനെയൊന്നും വരില്ല. ഉമ്മയും ബാപ്പയും നിർബന്ധിക്കുന്നു. പോയേക്കാം...
ഒടുവിൽ ഫാത്വിമ യാത്രയ്ക്കു തയ്യാറായി. അതിരാവിലെ മൂന്നു പേരും ഇറങ്ങി. ആമിന മരുമകളെ കെട്ടിപ്പിടിച്ചു കരഞ്ഞു...
ഇങ്ങനെയായിപ്പോയല്ലോ എന്റെ മരുമകളുടെ പോക്ക് ...
അതൊന്നും സാരമില്ല ഉമ്മാ.. നിങ്ങൾ അല്ലാഹുﷻവിനോടു തേടിക്കോളീ...
ബാപ്പാ.. പോയിവരട്ടെ...
മോള് പോയിവന്നാട്ടെ...
മമ്മദ്കോയക്ക തേങ്ങിപ്പോയി...
മൂന്നുപേരും നടന്നു നീങ്ങി. വെയിൽ പടരുമ്പോൾ അവർ വളരെ ദൂരം നടന്നുകഴിഞ്ഞിരുന്നു...
ഫാത്വിമ പോയതോടെ വീട് മൂകമായി. ആളനക്കമില്ല.
മമ്മദ്കോയക്ക കട്ടിലിൽ കിടന്നു.
എന്തൊരു ക്ഷീണം മനസ്സും ശരീരവും തളർന്നിരിക്കുന്നു. ഏതുനേരവും പോലീസ് വരാം. അവർ വന്നു തട്ടിക്കയറും. ഫാത്വിമ പോയതു നന്നായി. അവൾ പോവില്ലെന്നു വാശി പിടിച്ചില്ല. അതുതന്നെ മനസ്സിന് ഒരാശ്വാസമായി...
അന്നുരാത്രി എന്താ മോളേ ഉണ്ടായത്..?
നടക്കുന്നതിനിടയിൽ ഉമ്മ ചോദിച്ചു.
അന്നു പാതിരാത്രിയായിക്കാണും.
ഒരാൾക്കും ഉറക്കമില്ല. കാതോർത്തു കിടക്കുകയല്ലേ അപ്പോൾ നിങ്ങളുടെ മരുമകൻ വന്നു വാതിലിൽ മുട്ടി. ഞാൻ വാതിൽ തുറന്നു. അകത്തു കയറിയ ഉടനെ വാതിലടച്ചു. ഒന്നുരണ്ട് കാര്യങ്ങൾ പറഞ്ഞതേയുള്ളൂ പോലീസിന്റെ വിസിലടി. പിന്നെ കോലായിൽ പോലീസ്.
അവർ വാതിൽ ചവിട്ടിപ്പൊളിക്കും.
എന്റെ ഭർത്താവിനെ എന്റെ കൺമുമ്പിലിട്ടു ചവിട്ടിഞെരിക്കും.
എനിക്കു സഹിക്കാൻ വയ്യ.
ഭർത്താവിനു പകരം എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറായി.
ഒരു ഭാര്യക്കും ഇത്രയും നല്ലൊരു സേവനം ചെയ്യാൻ കഴിയില്ലെന്നു എനിക്കുറപ്പായി. കയ്യിൽ കിട്ടിയാൽ ഭർത്താവിനെ വെടിവെച്ചു കൊല്ലും. ആ വാർത്ത കേട്ടു ഞാൻ നീറി നീറി മരിക്കണം. അതിനേക്കാൾ നല്ലത് ധീരമായ മരണം തന്നെ...
പിന്നെ ഞാൻ ഒന്നും ചിന്തിച്ചില്ല. കള്ളിത്തുണിയും ഷർട്ടും ധരിച്ചു തലയിൽ തോർത്തുകൊണ്ടു വലിയ കെട്ട്കെട്ടി അടുക്കളവാതിൽ തുറന്നു ഞാൻ തന്നെ ഒറ്റയോട്ടം...
എന്നിട്ടെന്തുണ്ടായി മോളേ..?
അത് ഞാൻ പറയില്ല ഉമ്മാ..
ഉമ്മാക്കു സഹിക്കാനാവൂല. എന്നെ അവർ കൊന്നില്ല അതുമാത്രം അറിഞ്ഞാൽ മതി. പുരയിലെത്തുമ്പോൾ ഞാൻ മയ്യിത്തുപോലെയായിരുന്നു.
ഉമ്മാ എനിക്കിന്നു പേടിയില്ല.
നല്ല കരളുറപ്പുണ്ട്. മരിക്കാൻ പേടി തോന്നുന്നില്ല...
വീട്ടിലെത്തുമ്പോൾ എല്ലാവരും ക്ഷീണിച്ചു. ആയിശുമ്മ കഞ്ഞിയുണ്ടാക്കി അവരുടെ മറ്റുള്ള മക്കളും വന്നുചേർന്നു കുറേ നേരം സംസാരിച്ചങ്ങനെ ഇരുന്നു. അന്ന് ഫാത്വിമ നന്നായി ഉറങ്ങി. പിറ്റേന്നു ഉണർന്നപ്പോൾ നല്ല ഉന്മേഷം തോന്നി...
ദിവസങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു. ഓരോ ദിവസവും ലഹളകളുടെ വിവരങ്ങൾ കേൾക്കാം. എവിടെയൊക്കെയോ വെടി പൊട്ടി. പട്ടാളം നാടാകെ പരന്നു. പുരുഷന്മാരെ കൊന്നൊടുക്കുകയാണ്...
പതിനഞ്ചുവയസ്സുള്ള ആൺകുട്ടികൾക്കുപോലും രക്ഷയില്ല. ബ്രട്ടീഷ്കാരാണ് നാട് ഭരിക്കുന്നത്. അവർക്കെതിരെ സംസാരിക്കാൻ പാടില്ല. ഇന്ത്യക്കു സ്വാതന്ത്ര്യം വേണമെന്നു പറഞ്ഞതാണ് കുഴപ്പം. ഒരൊറ്റ സ്വാതന്ത്ര്യസമരസേനാനിയെയും വെറുതെ വിടില്ല. പുരുഷന്മാർ കൂട്ടത്തോടെ നാടൊഴിയുന്നു. വീടുകളിൽ സ്ത്രീകളും കുട്ടികളും മാത്രം. പോലീസും പട്ടാളവും കയറിവരും സ്ത്രീകളെ ഉപദ്രവിക്കും. അർദ്ധരാത്രിയിൽ കൂട്ടനിലവിളി കേൾക്കാം. ആരും പോയി നോക്കില്ല. ആർക്കും ആരെയും സഹായിക്കാനാവില്ല. നാടാകെ ഭീതിയിൽ അമർന്നു...
ഓരോ ദിവസവും മർദ്ദനങ്ങളുടെ അനേകം കഥകൾ വരുന്നു. മരിച്ചൊടുങ്ങുന്നവർക്കു കണക്കില്ല. വാരിയൻകുന്നത്തു കുഞ്ഞഹമ്മദ് ഹാജി ഖിലാഫത്ത് ഗവൺമെന്റ് രൂപീകരിച്ചതായി വിവരം കിട്ടി. ഖിലാഫത്തു പട്ടാളം വെള്ളക്കാരെ നേരിടുന്നു. എന്റെ ഭർത്താവും ആ പട്ടാളത്തിൽ ചേർന്നിരിക്കുമോ..?
ഫാത്വിമ വെറുതെ ചിന്തിച്ചു.
ഖിലാഫത്തു പട്ടാളം വെള്ളക്കാരെ തോൽപ്പിച്ചെങ്കിൽ.. ഫാത്വിമ മോഹിച്ചുപോയി...
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
*☝️അള്ളാഹു അഅ്ലം☝️*
_______________________________
*🤲🤲ദു:ആ വസിയതോടെ.🤲🤲*
*ഇസ്ലാമിക് ചരിത്രം വട്സപ്പ് ഗ്രൂപ്പ്*
*അഡ്മിന് പാനൽ*
👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*
💖♨💖♨💖♨💖♨💖♨💖
*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*
_*🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
No comments:
Post a Comment