ഈജിപ്ത്യൻ ജനത തങ്ങളുടെ വാക്ക് അക്ഷരാർത്ഥത്തിൽ പാലിച്ചു കൻആനിൽ നിന്ന് ഈജിപ്തിലേക്ക് കുടിയേറിയ പ്രവാചക സന്തതികളുടെ മഹത്വം അവർ തിരിച്ചറിഞ്ഞു കൻആനിൽ നിന്നു വന്ന യഹ്ഖൂബ് (അ)ന്റെ സന്തതികൾ ഇസ്രയേൽ സന്തതികൾ എന്നു ആദരപൂർവ്വം വിളിക്കപ്പെട്ടു പോന്നു. ആ നാമദേയം മഹത്വത്തിന്റെയും പ്രതാപത്തിന്റെയും പര്യായമായിത്തീർന്നു അങ്ങനെ കുറേക്കാലം കഴിഞ്ഞു അതിനുശേഷം സ്ഥിതിഗതികളാകെ മാറി. ഇസ്രയേൽ സന്തതികളുടെ സ്വഭാവം ദുഷിച്ചു.ദൈവമാർഗ്ഗത്തിലേക്കുള്ള ക്ഷണം അവർ കയ്യൊഴിഞ്ഞു. ഭൗതിക ലോകത്തിന്റെ ഉപരിപ്ലവമായ വർണ്ണപ്പൊലിമയിൽ അവർ ആകൃഷ്ടരായി അധർമികരുടെ അഗാധ ഗർത്തത്തിലേക്ക് അവർ കൂപ്പുകുത്തി.
അതോടെ പൊതുജനങ്ങൾക്ക് അവരോടുള്ള പെരുമാറ്റത്തിലും മാറ്റമുണ്ടായി ഇവരുടെ പിതാമഹന്മാർക്ക് ജനങ്ങൾ കല്പിച്ചിരുന്ന ആദരവ് ജനങ്ങൾ ഇവരോട് കാണിക്കാൻ കൂട്ടാക്കിയില്ല. ഇസ്രയേൽ സന്തതികൾ മറ്റെല്ലാവരെയും പോലെയായി തറവാടുകൊണ്ടല്ലാതെ അവരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാനാവാത്ത അവസ്ഥാവിശേഷം സംജാതമായി. ജനങ്ങൾ അവരുടെ കൂട്ടത്തിലെ പ്രമാണിമരോട് അസൂയാലുക്കളായി. അവരിലുള്ള ദാരിദ്രനാരായണന്മാരെ ജനങ്ങൾ നിന്ദിച്ചു. പരദേശത്ത് നിന്ന് നുഴഞ്ഞു കയറിയ പ്രവാസികളായി ജനം അവരെ കാണാൻ തുടങ്ങി.
അവർക്ക് ഈജിപ്തിൽ യാതൊരു അവകാശവും ഇല്ലെന്നായി ഈജിപ്ഷ്യൻ ജനത മുദ്രാവാക്യം മുഴക്കി : ഞങ്ങൾ ഈ മണ്ണിന്റെ മക്കളാണ് ഈജിപ്ത് ഈജിപ്ഷ്യർക്ക് മാത്രം അവകാശപ്പെട്ടതാണ്. യൂസുഫ്(അ) കൻആനിൽ നിന്ന് ഈജിപ്തിലേക്ക് കുടിയേറിയ പരദേശിയാണെന്നും ചിലർ അഭിപ്രായപ്പെടാൻ തുടങ്ങി. മുമ്പ് ഈജിപ്ത് ഭരിച്ചിരുന്ന ഇന്നാട്ടുകാരനായ ഒരു രാജാവ് വിലകൊടുത്തു വാങ്ങിയ അടിമച്ചെറുക്കനാണ് യൂസുഫെന്നും അവർ ആരവം മുഴക്കി. അവർ ചോദിക്കാൻ തുടങ്ങി : കൻആൻകാർക്ക് ഈജിപ്ത് ഭരിക്കാൻ എന്തവകാശം? യൂസുഫിന്റെ ഔൽകൃഷ്ട്യവും ഔദാര്യവും ജനം പാടേ മറന്നു കളഞ്ഞു. നബി (അ) ചരിത്രം ഒരു ലഘു വിവരണം
ഈജിപ്ത്യൻ ജനത തങ്ങളുടെ വാക്ക് അക്ഷരാർത്ഥത്തിൽ പാലിച്ചു കൻആനിൽ നിന്ന് ഈജിപ്തിലേക്ക് കുടിയേറിയ പ്രവാചക സന്തതികളുടെ മഹത്വം അവർ തിരിച്ചറിഞ്ഞു കൻആനിൽ നിന്നു വന്ന യഹ്ഖൂബ് (അ)ന്റെ സന്തതികൾ ഇസ്രയേൽ സന്തതികൾ എന്നു ആദരപൂർവ്വം വിളിക്കപ്പെട്ടു പോന്നു. ആ നാമദേയം മഹത്വത്തിന്റെയും പ്രതാപത്തിന്റെയും പര്യായമായിത്തീർന്നു അങ്ങനെ കുറേക്കാലം കഴിഞ്ഞു അതിനുശേഷം സ്ഥിതിഗതികളാകെ മാറി. ഇസ്രയേൽ സന്തതികളുടെ സ്വഭാവം ദുഷിച്ചു.ദൈവമാർഗ്ഗത്തിലേക്കുള്ള ക്ഷണം അവർ കയ്യൊഴിഞ്ഞു. ഭൗതിക ലോകത്തിന്റെ ഉപരിപ്ലവമായ വർണ്ണപ്പൊലിമയിൽ അവർ ആകൃഷ്ടരായി അധർമികരുടെ അഗാധ ഗർത്തത്തിലേക്ക് അവർ കൂപ്പുകുത്തി.
അതോടെ പൊതുജനങ്ങൾക്ക് അവരോടുള്ള പെരുമാറ്റത്തിലും മാറ്റമുണ്ടായി ഇവരുടെ പിതാമഹന്മാർക്ക് ജനങ്ങൾ കല്പിച്ചിരുന്ന ആദരവ് ജനങ്ങൾ ഇവരോട് കാണിക്കാൻ കൂട്ടാക്കിയില്ല. ഇസ്രയേൽ സന്തതികൾ മറ്റെല്ലാവരെയും പോലെയായി തറവാടുകൊണ്ടല്ലാതെ അവരെ മറ്റുള്ളവരിൽ നിന്ന് വേർതിരിച്ചറിയാനാവാത്ത അവസ്ഥാവിശേഷം സംജാതമായി. ജനങ്ങൾ അവരുടെ കൂട്ടത്തിലെ പ്രമാണിമരോട് അസൂയാലുക്കളായി. അവരിലുള്ള ദാരിദ്രനാരായണന്മാരെ ജനങ്ങൾ നിന്ദിച്ചു. പരദേശത്ത് നിന്ന് നുഴഞ്ഞു കയറിയ പ്രവാസികളായി ജനം അവരെ കാണാൻ തുടങ്ങി.
അവർക്ക് ഈജിപ്തിൽ യാതൊരു അവകാശവും ഇല്ലെന്നായി ഈജിപ്ഷ്യൻ ജനത മുദ്രാവാക്യം മുഴക്കി : ഞങ്ങൾ ഈ മണ്ണിന്റെ മക്കളാണ് ഈജിപ്ത് ഈജിപ്ഷ്യർക്ക് മാത്രം അവകാശപ്പെട്ടതാണ്. യൂസുഫ്(അ) കൻആനിൽ നിന്ന് ഈജിപ്തിലേക്ക് കുടിയേറിയ പരദേശിയാണെന്നും ചിലർ അഭിപ്രായപ്പെടാൻ തുടങ്ങി. മുമ്പ് ഈജിപ്ത് ഭരിച്ചിരുന്ന ഇന്നാട്ടുകാരനായ ഒരു രാജാവ് വിലകൊടുത്തു വാങ്ങിയ അടിമച്ചെറുക്കനാണ് യൂസുഫെന്നും അവർ ആരവം മുഴക്കി. അവർ ചോദിക്കാൻ തുടങ്ങി : കൻആൻകാർക്ക് ഈജിപ്ത് ഭരിക്കാൻ എന്തവകാശം? യൂസുഫിന്റെ ഔൽകൃഷ്ട്യവും ഔദാര്യവും ജനം പാടേ മറന്നു കളഞ്ഞു.

No comments:
Post a Comment