മലബാര്‍ കലാപത്തിന്‍റെ രണഭൂമി

📍ഷാഹിൽ കോടശേരിയുടെ ചരിത്ര കഥ
 ☀️☀️വിപ്ലസൂര്യൻ വാരിയകുന്നൻ*
☀️☀️
👆
ലോകമൊട്ടാകെ ഒന്നാം ലോകമഹായുദ്ധം  വ്യാപിക്കുന്ന കാലമായതിനാല്‍ സ്വാതന്ത്ര കലാപങ്ങള്‍ക്കു ഇന്ത്യക്കാര്‍ക്ക് അതൊരവസരമാവുമെന്ന് ബ്രിട്ടീഷ് സൈന്യം ഭയന്നു...

       ഈയിടക്ക് വാരിയന്‍ കുന്നത്ത് കുഞ്ഞിമുഹമ്മദ് ഹാജി കത്ത് മുഖേന മൊയ്തുവിനെ കൊണ്ടോട്ടിയിലേക്ക് ക്ഷണിച്ചിരുന്നു..!

        അത്തറുകച്ചോടം മതിയാക്കി ബീവിയോടും ഫാത്വിമയോടും യാത്ര പറഞ്ഞ് കൊണ്ടോട്ടിയിലോട്ട് തിരിച്ചു..
അന്ന് ഫാത്വിമക്ക് വയസ്സ് പതിറാറായിരുന്നു..!

         മലബാറില്‍ നിന്ന് വാരിയന്‍ കുന്നത്ത് ഹാജി മുഖേന നല്ലൊരു മാപ്പിളച്ചെറുക്കനെ അന്വോഷിക്കാനും ഈ യാത്രയില്‍ മൊയ്തു ലക്ഷ്യം വെച്ചിരുന്നു..!
മരക്കമ്പനിയില്‍ കയറി ഒരു വര്‍ഷം തികഞ്ഞില്ല..! വിധി ഗതിമാറി വീശിക്കൊണ്ടിരുന്നു..!

        രാജ്യമൊട്ടാകെ വെള്ളക്കാരുടെ നേതൃത്വത്തില്‍ കലാപം പൊട്ടിപ്പുറപ്പെടാന്‍ തുടങ്ങി..
ഉത്തരവിനെതിരെ പ്രതികരിച്ച ഒരു വിഭാഗക്കാരെ ജാലിയന്‍ വാലാഭാഗ് എന്ന സ്ഥലത്ത് വെച്ച് നിഷ്കരുണം വെടിവെച്ചു കൊലപ്പെടുത്തി..

        ഭീകരവാതികളെന്ന് സംശയിക്കുന്ന ആരെയും വിചാരണ കൂടാതെ തടവില്‍ പാര്‍പ്പിക്കാം എന്ന നിയമം ഗവര്‍ണ്മെന്‍റിന് നേരെ അടിച്ചേല്‍പ്പിച്ച് ബ്രിട്ടീഷ് ജഡ്ജിയായിരുന്ന സർ സിഡ്നി റൗലറ്റിന്റെ അധ്യക്ഷതയിലുള്ള റൗലറ്റ് കമ്മറ്റി ഉത്തരവിട്ടു..!

         മലബാറുള്‍പ്പെടെ രാജ്യമൊട്ടാകെ വന്‍ പ്രതിക്ഷേധത്തിന് കാരണമാക്കിയ ഈ ഉത്തരവിനെതിരെ ഗാന്ധിജിഅടക്കമുള്ള നേതാക്കള്‍ എതിര്‍ത്തു... രാജ്യമൊട്ടാകെ ഉപവാസ സമരം നടന്നു..!

          തൊള്ളായിരത്തി പത്തൊന്‍പതിന് റൗലത്ത് ആക്റ്റ് പ്രാബല്യത്തില്‍ വന്നതോടു കൂടി പുതിയ ഭരണ പരിഷ്കരണത്തിനെതിരെ പ്രതിക്ഷേധിച്ച്
മഞ്ചേരിയില്‍ അഞ്ചാം മലബാര്‍ സമ്മേളനം വിളിച്ചു ചേര്‍ത്തു..!

        കെ മാധവന്നായര്, എം പി നാരായണ മേനോന്, വാരിയന് കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി തുടങ്ങിയവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി...

       സമ്മേളനത്തിന്‍റെ കരടു രേഖകള്‍ കൊടശ്ശേരി മരനാട്ടു മനയില്‍ സൂക്ഷിച്ചതും നിലമ്പൂര്‍ കോവിലകം കയ്യേറിയതും മഞ്ചേരിയിരെ നമ്പൂതിരി ബാങ്ക് കൊള്ളയടിച്ചതും മറ്റൊരു വഴിത്തിരിവിലേക്കെത്തി നിന്നു..!

        ഇതേ തുടര്‍ന്ന് മലബാറില്‍ മാപ്പിള ലഹള പൊട്ടിപ്പുറപ്പെട്ടു..!

"മൊയ്തൂ.. മലബാറില്‍ ലഹള ബെരാന്‍ പോവാ..ഇഞ്ഞിജ്ജിവടെ നിക്ക്ണത് അന്‍റെ തടിക്കും അന്‍റെ പൊരയിലുള്ള ബീവിക്കും മക്കള്‍ക്കും മുസീബത്ത്ണ്ടാക്ക്ണ കാര്യാ...
മരക്കമ്പനി ഏതായാലും ഈ അടുത്ത കാലത്തൊന്നും തൊറക്കൂല.. അതോണ്ട്. ഇജ്ജന്‍റെ നാട്ടിക്ക് മടങ്ങിക്കോ..!!"

        വാരിയന്‍ കുന്നത്ത് ഹാജിയുടെ വാക്കുകളില്‍ മൊയ്തു വാസ്ഥവം കണ്ടെങ്കിലും കാലമിത്രയും കൂടെ നിന്ന ഹാജ്യാരെ ഈ ഒരവസ്ഥയില്‍ വിട്ടൊഴിഞ്ഞ് പോവാന്‍ മൊയ്തൂന് മനസ്സു  വന്നില്ല..!

"ഇല്ല ഹാജിക്കാ.. നേരും നെറിവും ഉള്ളോരാ ഞങ്ങടെ നാട്ടാര്.. ഈയൊരവസരത്തില്‍ സമരത്തില്‍ പങ്കെടുത്ത് പൊരുതാനാണ് ന്‍റെ മനസ്സ് പറയ്ണേ.. ഞമ്മളെന്നും കൂടെയുണ്ടാവും.."

"നല്ലത് മൊയ്തീനേ..!
വീറും ചൊടിയും ചുണയും കാട്ടി പട്ടാളക്കാരോട് പൊരുതുന്നത് മ്മളെ ഇന്ത്യാ രാജ്യത്തിനും മാണ്ടീട്ടാ..
ഒരുമിച്ച്  ഒരൈഖ്യമുണ്ടായാല്‍
മ്മളെ നാട് തിരിച്ച് പിടിക്കാന്‍ മ്മളെക്കൊണ്ട് കഴിയും.."

            സമരവുമായി ബന്ധപ്പെട്ട് മൊയ്തുവിന്‍റെ മരക്കമ്പനി അടക്കമുള്ള സ്ഥാപനങ്ങള്‍ പണിമുടക്കിയതിനാല്‍ വാരിയന്‍ കുന്നത്തിനെപ്പോലെയുള്ള മാപ്പിള നേതാക്കന്‍മാരെ പിന്‍ പറ്റി സമരമുഖത്തേക്ക് കുതിക്കാന്‍ മൊയ്തുവും മുന്നിട്ടു നിന്നു..!!

           ചോരപ്പാടങ്ങളും അറ്റു വീണ തലയും പിന്നെയൊരു തുടര്‍കാഴ്ചയായി മാറി..!
വെള്ളക്കാരുടെ തോക്കുകള്‍ക്കു മുന്‍പില്‍ പതറാതെ നെഞ്ചുയര്‍ത്തി പോരാടുന്ന യോദ്ധാക്കളില്‍ തന്‍റെ ഫാത്വിമാക്ക് ഇണയാവാന്‍ കെല്‍പ്പുള്ള ധൈര്യശാലിയുണ്ടോ എന്ന് ആ സമരമുഖത്തും മൊയ്തു തേടിക്കൊണ്ടിരുന്നു..

          വെള്ളക്കാരുടെ ആക്രമണത്തിന്‍റെ ഊക്ക് വര്‍ദ്ധിച്ചപ്പോള്‍  നാലു ദിക്കിലേക്കും സമരക്കാരെ അയച്ചു..!

           തിരൂര്‍ ഭാഗത്തും കൊണ്ടോട്ടി ഭാഗത്തും നിലമ്പൂര്‍ ഭാഗത്തും മൂന്ന് കൂട്ടമായി സമരം പിരിമുറുകിയപ്പോള്‍ കാളവണ്ടിക്കാരന്‍ കാതറിന്‍റെ വണ്ടിയില്‍
മൊയ്തുവും കൂട്ടരും പാണ്ടിക്കാടെത്തിയിരുന്നു..!

ലഹളയുടെ മൂര്‍ച്ച വര്‍ദ്ധിച്ചപ്പോള്‍
കലാപകാരികളും കൊല്ലപ്പെടാന്‍ തുടങ്ങി..!!

മൊയ്തു സമരത്തില്‍ പങ്കെടുത്തതറിയാതെ സുഫീമലയില്‍ ബീവിയും ഫാത്വിമയും അയാള്‍ക്കു വേണ്ടി കാത്തിരുന്നു..!
വിധി കാര്‍ന്നു തിന്നുന്ന സത്യങ്ങള്‍ക്കു മുന്‍പിലും മകളുടെ ഭാവി കണ്‍മുന്നില്‍ അടിയറ വെച്ചിട്ടായിരുന്നു മൊയ്തുവും
സമരത്തിലൊരു പാത്രമായത്..!

"സത്യാണോ ഖാദറേ ഇജ്ജീ പറയ്ണേ..?"

തൊള്ളായിരത്തി ഇരുപത്തൊന്നിലെ ആ രാവിലെ വാര്‍ത്ത കേട്ട കുഞ്ഞിമുഹമ്മദ് ഹാജി ഞെട്ടിത്തരിച്ചത്
സൂഫീമലയിലെ ആ ഒരു കുടുംബത്തെ ഓര്‍ത്തിട്ടായിരുന്നു.!

        പാണ്ടിക്കാട്ടേ പാടത്ത് ജീവനോടെ പെട്രോളോഴിച്

ച് കത്തിച്ച കലാപകാരികളില്‍ ഫാത്വിമയുടെ വാപ്പ മൊയ്തീനും വെന്തുമരിച്ചിട്ടുണ്ടെന്നായിരുന്നു വാര്‍ത്ത..!!

       അന്നേരം സൂഫീമലയില്‍ മുഴങ്ങിക്കേട്ട മിന്നല്‍പ്പിളര്‍പ്പിന് ഖദിയുമ്മാന്‍റെ നെഞ്ച് അടര്‍ത്തിമാറ്റിയ പ്രതീതിയായിരുന്നു..!

       പാണ്ടിക്കാട്ടേ കൂട്ടക്കൊലയുടെ കാര്യമറിഞ്ഞ തല്‍ക്ഷണം തന്നെ ഹാജിയും കൂട്ടരും ഒരു പടയായി പാണ്ടിക്കാട്ടേക്ക് തിരിച്ചിരുന്നു..!

       ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തില്‍ കലാപത്തിനു മുന്‍പ്
3000-ത്തോളം മാപ്പിളമാരാണ് പാണ്ടിക്കാട്ടുള്ള പള്ളിയില്  ഒത്തുകൂടിയത്..  കൊടലയില് മൂസാഹാജി നാലു പോലീസുകാരോടൊപ്പം ലഹളയില് ഒത്തു ചേരുകയായിരുന്നു.. മൂസ്സാജി പാണ്ടിക്കാട്ടേ അധികാരിയാണ്..

       ഇതോടെ പാണ്ടിക്കാടും ലഹള  ആരംഭിച്ചു...
ആ കൂടിയവരില്‍ മൊയ്തുവിനെയും കണ്ടതായി ഖാദറ് കുഞ്ഞിമുഹമ്മദ് ഹാജിയോട് പറഞ്ഞു..!

"നേരും നെറിലുല്ലതെയാണ് ആ കള്ള ഹമ്ക്കാള് മ്മളെ കൂട്ടരെ വെട്ടിയിട്ട് പച്ചക്ക് കത്തിച്ചത്..! കൂട്ടിയിട്ടോരില്‍ മൊയ്തൂനേം ഞമ്മള് കണ്ടതാ..! പക്കേങ്കി.. അതിനു മുന്‍പേ ആ ജാഹിലീങ്കള്‍..!"

        പുലര്‍ച്ചയോടെ പാണ്ടിക്കാടെത്തിയ ഹാജി കണ്ടത് കത്തിച്ചാരമായി കിടക്കുന്ന മയ്യിത്തുകളെയാണ്..!

         പക്ഷെ.. പടച്ചോന്‍റേ അങ്കത്തട്ടിനു മുന്‍പില്‍ വെള്ളക്കാരുടെ ആളിക്കത്തുന്ന തീഗുണ്ഢം മൊയ്തുവിന്‍റെ ജീവനടര്‍ത്തിയെടുക്കാന്‍ മാത്രം ജ്വലിച്ചിട്ടില്ലായിരുന്നു..!
പെട്രോളോഴിച്ച് കത്തിച്ചതും കുതറി ഓടിയ പലരില്‍ ഒരാള്‍ മൊയ്തുവായിരുന്നു..!
ഇടത്തേകാലും പുറംഭാഗവും ഭാഗികമായി പൊള്ളലേറ്റ മൊയ്തു പാടത്തെ ചേറ്റിലൂടെ ഇറങ്ങിയോടി അക്കരേയുള്ള കൈ തോട്ടിലേക്കെടുത്ത് ചാടിയിരുന്നു..!

        പൊള്ളലേറ്റ് നീന്തി കരപറ്റാനാവാതെ കുത്തിഒലിച്ചു പോവുന്ന ആ ജലപ്രവാഹത്തില്‍ കാക്കാത്തോടില്‍ ചെന്നെത്തിയ മൊയ്തു   ഒറവം പുറം വഴി ഒഴുകുന്ന കടലുണ്ടിപ്പുഴയിലേക്കെത്തുകയായിരുന്നു...

         ചിറ്റത്തുപാറ പാലത്തിനടുത്തുള്ള റബ്ബര്‍ എസ്റ്റേറ്റിന്‍റെ അടിവാരത്തിലൂടെ ഒഴുകിയ നേരം ഒരു വലിയ മരത്തിന്‍റെ വേരില്‍ പിടികിട്ടി.. ഏഞ്ഞുവലിഞ്ഞ് കയറി തളര്‍ന്നു കിടന്നു..!!

         തെക്ക് ഭാഗത്ത് പരന്നുകിടക്കുന്ന പാടമാണ്.. വടക്കില്‍ റബ്ബര്‍ കുന്നും..! പാടത്തിന്നക്കരെ നിന്ന് വെടിയൊച്ചകളുടെയും പീരങ്കിയുടെയു ശബ്ദം കേള്‍ക്കാം.. ആ ഭാഗത്തിലൂടെ പോവുന്നത് അപകടമാണെന്ന് മനസ്സിലാക്കിയ മൊയ്തു നിഗൂഡമായിക്കിടക്കുന്ന എസ്റ്റേറ്റിന്‍റെ ഉയരങ്ങളിലേക്ക് പതിയെ നടന്നു..!!

       ദൂരങ്ങള്‍ അല്‍പം താണ്ടിയപ്പോഴേക്കും മൊയ്തു തളര്‍ന്നവശനായിരുന്നു...

        സന്ധ്യ മായ്ഞ്ഞ് ഇരുട്ട് പരന്നപ്പോള്‍ ദിക്കറിയാതെ നടന്നെത്തിയത് പന്തല്ലൂര്‍ മലയിലാണ്..!

       ജന്മികളെല്ലാം പട്ടാളക്കാര്‍ക്ക് ഒത്താശ പാടിയപ്പോള്‍ ബ്രിട്ടീഷ് ഫാസിസ്റ്റ് വിരുദ്ധചിന്താഗതിക്കാരനായ കൊടശ്ശേരി മരനാട്ടു മനക്കല്‍ ഉണ്ണിനമ്പൂതിരി ലഹളക്കാര്‍ക്കൊപ്പം കൂടി ബ്രിട്ടനെതിരെ പോരാടാന്‍ ഉറച്ചു നിന്നിരുന്നു..!

       മാപ്പിളമാരെ എവിടെക്കണ്ടാലും വെടിവെച്ചു കൊല്ലാന്‍ ഉത്തരവിട്ട പട്ടാളത്തലവന്‍റെ ശുപാര്‍ശയില്‍ തന്ത്രം കണ്ട് ചെമ്പ്രശ്ശേരിത്തങ്ങളും വാരിയന്‍ കുന്നത്ത് കുഞ്ഞിമുഹമ്മദും ദൂതറിയിക്കാനെല്ലാം ഉണ്ണിയെയാണ് അയച്ചിരുന്നത്...! പൂക്കോട്ടൂര്‍ നിന്ന് പന്തല്ലൂര്‍ വഴി കൊടശ്ശേരിയിലേക്ക് കാളവണ്ടി എടുത്ത ഉണ്ണി യാതൃശ്ചികമായി മലയില്‍ വെച്ച് മൊയ്തുവിനെ കണ്ടു..!!

"ഇങ്ങള്‍ ചെമ്പ്രശ്ശേരി തങ്ങള്‍ടെ ആളല്ലേ..? വണ്ടിയിലോട്ട് കയറിക്കൊള്‍ക.. ഈ വഴിക്കൊക്കെ തനിച്ച് നടക്കുന്നത് ഇശ്ശി അപകടാ..."

        എന്നാല്‍ ഒരു ഹൈന്ദവ സുഹൃത്ത് സഹായം സമര്‍പ്പിക്കുന്നത് എന്തോ മൊയ്തുവിന് അംഗീകരിക്കാനായില്ല..!
ഒന്നുകില്‍ ഇയാള്‍ പട്ടാളക്കാരുടെ ചാരനാവും.. അല്ലെങ്കില്‍..

        മൊയ്തു അങ്ങനെ ചിന്തിക്കാനും കാരണമുണ്ട്..!
ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് മുന്‍കൈ എടുത്തത് മാപ്പിളമാരയതിനാല്‍ നാടൊട്ടാകെ കലാപത്തിന് വര്‍ഗ്ഗീയ ലഹള  എന്നൊരു ശ്രുതി പരന്നിരുന്നു..!
വാസ്ഥവത്തില്‍ പട്ടാളക്കാര്‍ക്ക് പക്ഷം ചേര്‍ന്നിട്ടുള്ള ജന്മിമാരെയായിരുന്നു ലഹളക്കാര്‍ കടന്നാക്രമിച്ചത്.. ഹൈന്ദവ ജന്മിമാരത് തങ്ങളുടെ നേര്‍ക്കുള്ള മാപ്പിള കലാപമായി ചിത്രീകരിച്ചു..!!

         മൊയ്തുവിന്‍റെ പരിഭ്രമം കണ്ട് ഉണ്ണിക്ക് കാര്യം മനസ്സിലായതോടെ ഉണ്ണി നേരെ ചെന്നത് മഞ്ചേരിയിലേക്കായിരുന്നു..!

           ഖാദറിനെ കണ്ട് ഇങ്ങനൊരാളെ പന്തല്ലൂര്‍ മലയില്‍ തനിച്ചു കണ്ടെന്നു പറഞ്ഞു..!

          രക്തക്കറ പുരണ്ട കഠാര അരയില്‍ തിരുകി ഖാദര്‍ ഉണ്ണിയോട് പോവാന്‍ പറഞ്ഞപ്പൊഴേക്കും തെല്ലൊരു സംശയത്തോടെ ഉണ്ണി തുടര്‍ന്നു..!!

"അല്ല ഖാദറേ.. ഹാജിയെ കണ്ടില്ലല്ലോ..? മൂപ്പര്..?"

         ഹാജിയും ചെമ്പ്രശ്ശേരി തങ്ങളും പൂക്കോട്ടൂരിലേക്ക് തിരിച്ചിട്ടുണ്ട്
കലാപം അവിടേം പൊട്ടിമുളച്ചിട്ടുണ്ട്.. ഉണ്ണി ഇല്ലത്തേക്ക് ചെന്നോ ഞമ്മള് ആ മലയിലൊന്ന് ചെന്ന് നോക്കട്ടെ..!
കാര്യം നൂറ്കണക്കിന് മാപ്പിളമാരാ ദിവസോം മയ്യത്താവ്ണേ..? അതീന്ന് ഒരാ

ളെ രക്ഷിക്കാന്‍ പറ്റിയാ അത് ബല്യ കാര്യം തന്നാ..!"

"ഖാദറേ.. അത്.. ഇയ്യൊറ്റക്ക് അത് വഴി.."

         ഉണ്ണി മറുത്തെന്തെങ്കിലും പറയും മുന്‍പേ ഖാദര്‍ കാളവണ്ടിയുടെ കയറിന്‍റെ മുറുക്കത്തിലാഞ്ഞു വലിച്ചിരുന്നു..!

        നേരേ പന്തല്ലൂര്‍ മലയിലേക്ക്..!
നാഴിക രണ്ട് പിന്നിട്ട് മലകയറിയ മൊയ്തു കണ്ടത് കാല്‍ രണ്ടും കെട്ടിയിട്ട് തലകീഴേ വലിയൊരു മരക്കൊമ്പില്‍ തൂങ്ങിയാടുന്ന മൊയ്തുവിനെയാണ്..! അരികത്തു തന്നെ അഞ്ചാറു പട്ടാക്കാരും.. മെഷീന്‍ തോക്കില്‍ നിന്ന് ഏതു നിമിഷോം മൊയ്തുവിന് നേരെ വെടിയുതിര്‍ക്കാം എന്ന് മനസ്സിലാക്കിയ ഖാദര്‍ അരയില്‍ കിടന്ന കഠാര പുറത്തെടുത്ത് പതുങ്ങി നിന്നു..!

       വലിയൊരു കല്ലെടുത്ത് താന്‍ നില്‍ക്കുന്നതിന്‍റെ എതിര്‍വശത്തിലേക്ക് ഊക്കിലെറിഞ്ഞപ്പോള്‍ ശബ്ദം കേട്ട ഭാഗത്തേക്ക് അഞ്ചു പട്ടാളക്കാരും ഓടിയടുത്തിരുന്നു..!

        ഈ തക്കത്തിന് ഖാദര്‍ ഒറ്റപ്പട്ടാളക്കാരന്‍റെ മുന്‍പിലേക്ക് ചാടി വീണ് നെഞ്ചിലേക്ക് കഠാര താഴ്ത്തിയിരുന്നു..!

        കുത്തേറ്റ് പിടഞ്ഞു വീണ പട്ടാളക്കാരന്‍റെ  കയ്യിലെ തോക്ക് ഖാദറെടുത്തപ്പൊഴേക്കും അഞ്ചും തിരികെ വന്നിരുന്നു..

        മരിച്ച് കിടക്കുന്ന സഹപ്രവര്‍ത്തകനെ കണ്ട് കലിയടങ്ങാതെ നാലുപാടും നോക്കിയപ്പോഴേക്കും അഞ്ച് ബുള്ളറ്റ് കൊണ്ട് അഞ്ച് പേരെയും ഖാദര്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു..!

        ജീവനും മരണത്തിനുമിടയില്‍ വീര്‍പ്പുമുട്ടുമ്പൊഴും മൊയ്തു ശ്രദ്ധിച്ചത് ഖാദറിന്‍റെ അപാരമായ ആ സാമര്‍ത്ഥ്യവും ധൈര്യവും തന്നെയായിരുന്നു..!

        കാലിലെ കെട്ടഴിച്ച് ഖാദറിനൊപ്പം നടക്കാന്‍ തുടങ്ങിയപ്പൊള്‍ ഒന്ന് മടിച്ചെങ്കിലും മൊയ്തു പറഞ്ഞു തുടങ്ങി..!

"മ്മള് മൊയ്തു.. ഇന്‍ക്കൊരു കാര്യം പറയാണ്ട് അന്നോട്.. ഞാന്‍ ചോയിക്കുന്നത് ന്‍റെ അത്യാഗ്രഹാണോന്നും ചിന്തിക്കരുത്..!"

"മൊയ്തുക്കാ.. ഇക്ക പറഞ്ഞുവരുന്നതെന്താന്ന് ഞമ്മക്ക് തിരിയും.. ന്നോടെല്ലാം കുഞ്ഞിമുഹമ്മദ് ഹാജി പറഞ്ഞിരുന്നു.. ഹാജി ഒന്ന് പറഞ്ഞാ മറുത്തൊന്നും ഈ ഖാദറ് ചെയ്യൂല..!

        ഇങ്ങളെ മോളല്ലേ..? ഓളുമായിട്ടുള്ള കാനോത്തിന് മ്മള് തയ്യാറാ.. പക്ഷെങ്കി.. ഈ ലഹളയൊന്ന് കയ്യട്ടെ.. അയിനു മുന്‍പ് ഖാദറിന് ഇരിക്കപ്പൊറുതി കിട്ടൂല.."

"ഹാജി  എല്ലാം പറഞ്ഞോ..??"

"എല്ലാം പറഞ്ഞു.. എന്തോ ജിന്നോ മറ്റോ.. അല്ലേ.. ഞമ്മക്കതൊന്നും കൊയ്പ്പല്ല മൊയ്തുക്കാ..
ഇക്കാലത്ത് പടച്ചോന്‍ പടച്ച ജിന്നിനേം പിശാചിനേം അല്ല പേടിക്കേണ്ടത്..
മനുഷ്യമ്മാരിലുള്ള ചില ഇംഗ്ലീഷ് ചെകുത്താന്‍ മാരെയാ.... ഓരെ ഒതുക്കാനായാ പിന്നെ ജിന്നിനീം പിശാചിനീം ഖാദറിന് പുല്ലിന്‍റെ വെലയാ..!!"

        ഉരുക്കിനേക്കാള്‍ കരുത്തുണ്ടായിരുന്നു ഖാദറിന്‍റെ ആ വാക്കുകള്‍ക്ക്..!

       അതിന്‍റെ പ്രതികരണമായിട്ടാണോ എന്നറിയില്ല.. ഖാദറാ വാക്ക് പറഞ്ഞ ആ നിമിഷം തന്നെ മൊയ്തുവിന്‍റെ പോരക്ക് മുകളിലേക്ക് വലിയൊരു തെങ്ങ് കടപുഴകി വീണു..!!

          സൂഫിമലയില്‍ മുനീറിന്‍റെ പേമാരിക്ക് കോളെത്തി നിന്ന അതേ സമയം മലബാറില്‍ കേട്ടത് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യമായിരുന്നു...!!

     വാരിന്‍ കുന്നത്ത് കുഞ്ഞിമുഹമ്മദ് ഹാജിയെ പട്ടാളം കീഴ്‌പ്പെടുത്തി..!!!

       വെടിവെച്ചു കൊല്ലാനായി മലപ്പുറം കോട്ടക്കുന്നിലെ കൊലമരത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുമ്പോള്‍ കറുത്ത മൂടുപടം കൊണ്ട് തന്‍റെ മുഖം മറച്ച പട്ടാളക്കാരനോട് ഹാജി ധൃഢ ശബ്ദത്തില്‍ പറഞ്ഞു..

”ഞങ്ങള് മാപ്പിളമാര് ജീവിതം മാത്രമല്ല,
മരണോം  അന്തസ്സോടെ
മാണംന്നാഗ്രഹിക്കുന്നോരാ... ഇങ്ങള്‍
ഇംഗ്ലീഷുകാര്
ശിക്ഷിക്കുന്നോരുടെ  കണ്ണും കാലും കെട്ടി
പിന്നില് നിന്നും വെടിവെച്ചു കൊല്ലുകയാണ്
പതിവെന്ന് കേട്ടിട്ടുണ്ട്.
അങ്ങനെ ഉസ്സുറും പുളീം ഇല്ലാത്ത മരണം ഏറ്റുവാങ്ങാന്
ഞമ്മക്കാഗ്രഹല്ല. കണ്ണുകെട്ടാതെ മുന്നില്
നിന്ന് നെഞ്ചിലേക്ക് വെടിവെക്കടാ കള്ള ഹമ്ക്കാളേ..
അങ്ങനെ ആണുങ്ങളെപ്പോലെ മരിക്കാനാണെടാ ഈ കുഞ്ഞിമുഹമ്മദാജി ആഗ്രഹിക്കുന്നത്..!!!”
.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടിയ മലബാറിലെ ജനസാഗരത്തിന്നൊരു കറുത്ത അദ്ധ്യായമായിരുന്നു ആ വാര്‍ത്ത..!

       വാരിയന്‍ കുന്നത്ത് കുഞ്ഞിമുഹമ്മദാജി മലപ്പുറം കോട്ടക്കുന്നില്‍ വെച്ച് ശഹീദായി.. വെള്ളപ്പടയുടെ മെഷീന്‍ ഗണ്ണുകള്‍ക്കു മുന്‍പില്‍ ഒട്ടും പതറാതെയാണ് ഹാജി വീരമൃത്യു വരിച്ചത്..!

(എന്‍റെ സൂഫീമലയിലെ ജിന്നുകോട്ട എന്ന നോവലില്‍ മലബാര്‍ കലാപത്തെ ആവിശ്കരിച്ച ഭാഗങ്ങളില്‍ നിന്നും..)

*-ഷാഹില്‍ കൊടശ്ശേരി..*
✍🏿

No comments:

Post a Comment