ആസുറ ബീവി part 18 (അവസാന ഭാഗം)


ഇതുതന്നെയാണല്ലോ ബീവിയുടെ കൈയ്യിലുണ്ടായിരുന്ന പെട്ടി?
..അതെ!.. ആസുറ ബീവി (ഹഖീം ) അരമനയുടൈ അന്തപുരത്തിലേയ്ക്ക് നടന്ന് മറഞ്ഞു....
ഹഖീം അന്തപുരത്തിലേയ്ക്ക് പോയിട്ട് സമയമേറെയായി. എല്ലാവരും ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്..കാണുന്നില്ല!! അപ്പോഴാണ് പുതുവസ്ത്രങ്ങളുമണിഞ്ഞ് സന്തോഷഭരിതയായി അന്തപുരത്തിൽനിന്നും ബീവി ആസുറ ഇറങ്ങിവന്നത്...
🍁
കടലിൽനിന്നും രക്ഷപ്പെട്ടതുമുതൽ രാജാ കോട്ടരത്തിൽ രാജാവിന്റെ മകളുടെ ഭർത്താവായി കയിഞ്ഞ ഇത്രകാലവും ജീവിതം നയിച്ചിരുന്ന അസൂറാബീവി ഹദ്ദ്കുഴിയിൽനിന്നും പ്രഭു രക്ഷിച്ചതും,തുടർന്ന് തന്റെ ജീവിതത്തിലുണ്ടായ ഓരോ സംഭവവികാസങ്ങളും ആ സദസ്സിനുമുമ്പിൽ വിവരിച്ചു. അവിശ്വസനീയമായ വാർത്ത കേൾക്കുന്നതുപോലെ സകലരും നിശ്ചലരായി നിന്നുപോയി. അബ്ദുല്ലാരാജാവ് ബീവിയുടെ അരികിലേക്ക് ഓടിയണഞ്ഞു. അസൂറാ....എന്റെ പ്രിയപ്പെട്ടവളേ. ഇതാ നോക്കൂ. നിന്റെ പ്രിയപെട്ട ഭർത്താവാണ് നിൽക്കുന്നത്. എന്നെ നീ അറിയില്ലേ??? എന്താ നീ എന്നോടൊന്നും മിണ്ടാത്തത്???..
- അങ്ങയെ ഞാൻ കാണുന്നുണ്ട്. അങ്ങ് പറയുന്നതെല്ലാം ഞാൻ കേൾക്കുന്നുമുണ്ട്. പക്ഷേ, ഈ പരീക്ഷണങ്ങളെല്ലാം അതിജീവിച്ച എനിക്ക് ഇനിയൊരു സൗഭാഗ്യജീവിതമില്ല. എന്റെ മരണത്തെ ഞാൻ മുന്നിൽകാണുന്നു! അനന്തരം അസൂറാബീവി തന്നെ ഹദ്ദ് കുഴിയിൽനിന്നും രക്ഷിച്ച പ്രഭുവിന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു. അല്ലയോ മഹാ മനസ്കനായ പ്രഭുവര്യാ. അങ്ങയുടെ പിഞ്ചോമനമകന്റെ കഴുത്തറുത്ത് കൊന്ന പാപി ഇവിടെ ഈ സദസ്സിലുണ്ട്. അവന് എന്ത് ശിക്ഷയാണ് കൊടുക്കാൻ ഉദ്ദേശിക്കുന്നത്?? ഞാനെല്ലാം അല്ലാഹുവിലേക്ക് അർപ്പിച്ചിരിക്കുന്നു. ഈ ദിവസം ഒരു പ്രതികാരത്തിനു ഞാൻ മുതിരുന്നില്ല. അനന്തരം അവിടെക്കൂടിയ രോഗികളോട് അസൂറാബീവി പറഞ്ഞു. നിങ്ങൾ എന്നോടുചെയ്ത ക്രൂരതകളെല്ലാം ഞാൻ ക്ഷമിച്ചിരിക്കുന്നു. അവർക്കെല്ലാം വേണ്ടി ബീവി രോഗശമനത്തിന് ദുആ ചെയ്തു. അല്ലാഹുവിനോട് സകല പാപങ്ങളും ഏറ്റുപറഞ്ഞ് നാഥന്റെ മുന്നിൽ പൊട്ടിക്കരഞ്ഞു!!!! ബീവിയെ സന്ദർശിച്ചവരെല്ലാം വലിയൊരു കഥയുടെ ചുരുളഴിഞ്ഞുവീഴുന്നത് കണ്ട് ആശ്ചര്യഭരിതരായി. ആഗതരെല്ലാം പിരിഞ്ഞുപോയി. അബ്ദുല്ല വീണ്ടും ബീവിയെ സമീപിച്ചു. നീയെന്താണ് എന്നോടിങ്ങനെ കനിവില്ലാതെ പെരുമാറുന്നത്?? നിന്നെമാത്രം ചിന്തിച്ചുകൊണ്ടായിരുന്നുവല്ലോ ഞാൻ ഇത്രകാലവും ജീവിച്ചത്?? ഇപ്പോൾ തമ്മിൽ കണ്ടുമുട്ടിയപ്പോൾ എന്തേ എന്റെ വേദന നീ മനസ്സിലാക്കാത്തത്???.
 ഭർത്താവിന്റെ വേദന തുളുമ്പുന്ന സംസാരംകേട്ട് ബീവി പറഞ്ഞു. അങ്ങ് ക്ഷമിക്കണം. ഐഹികമായ എന്റെ സകല ആശകളും അസ്തമിച്ചിരിക്കുന്നു. എന്റെ ശേഷിക്കുന്ന ജീവിതത്തിൽ ഇനിയൊരു ദാമ്പത്യബന്ധത്തിന്റെ ആവശ്യമില്ല..!!
അങ്ങ് എന്റെ അന്ത്യാഭിലാഷങ്ങൾ നിറവേറ്റിത്തരണം. സുഹ്റാ രാജകുമാരിയെ(യമനിലെ രാജാവിെൻറ മകൾ) അങ്ങ് നികാഹ് കഴിക്കണം. പ്രത്യകമായ ഒരു കാര്യം കാര്യം പറയാനുള്ളത്
ഭാര്യയെ ഒറ്റക്ക് ഇരുത്തി ദീർഘ യാത്രക്ക് ഒരുങ്ങരുത് എല്ലാ പെണ്ണും ആസുറ അല്ല. എല്ലാ പെണ്ണും ആസുറയാവില്ല എല്ലാ പെണ്ണിനും ആസുറയെ പോലെ ജീവിക്കാൻ ആവില്ല
💦
മാനസികമായ വേദനയോടെ. അബ്ദുല്ലാരാജാവിന് അത് കേൾക്കേണ്ടിവന്നു. ബീവിയുടെ ആവശ്യത്തിന് വഴങ്ങിക്കൊണ്ട് മനസ്സില്ലാമനസ്സോടെയാണെങ്കിലും അബ്ദുല്ല ആ വിവാഹത്തിന് സമ്മതിച്ചു. അങ്ങിനെ യമനിലെ സുഹ്റാ രാജകുമാരിയുടേയും, അബ്ദുല്ലാരാജാവിന്റേയും വിവാഹം നടന്നു. അധിക ദിവസം കഴിഞ്ഞില്ല. ബീവി രോഖശയ്യയിലായി. ബീവിയുടെ ഊഹം തെറ്റിയില്ല. ബീവിയെത്തേടി അസ്റാഈൽ(അലൈഹിസ്സലാം)കടന്നുവന്നു. ഒരായിരം ത്യാഗത്തിന്റെ ചരിത്രം രചിച്ച ആ മഹത്വത്തിന്റെ പ്രതീകം എന്നെന്നേക്കുമായി ഈ ലോകത്തോട് വിടപറഞ്ഞു...!!!..ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ....!!...
😥
......ചരിത്രങ്ങൾ അവസാനിക്കുന്നില്ല....വർഷങ്ങൾ പലതും കഴിഞ്ഞു. പക്ഷേ, അസൂറാബീവിയെപ്പോലുള്ളവർ ചരിത്രത്തിൽ പിറവിയെടുക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഓർക്കുക,,, ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്. (അല്ലാഹു നമുക്കെല്ലാം അവന്റെ ദീനിനുവേണ്ടി സകലതും ത്യജിക്കാനുള്ള ഈമാൻ തന്ന് അനുഗ്രഹിക്കട്ടെ, ആമീൻ...
ദുആ വസ്വിയ്യത്തോടെ

abdul rahiman

No comments:

Post a Comment