ആസുറ ബീവി part 15


തന്റെ അസൂറയുടെ അതേ ശബ്ദമാണല്ലോ ഹഖീമിന്. ഈ ബംഗ്ലാവിൽ വന്നതുമുതൽ എന്റെ ആസുറയെ കുറിച്ചുള്ള ചിന്തകൾ നിറഞ്ഞുനിൽക്കുകയാണ്. ഇതെന്തൊരു പരീക്ഷണമാണ് റഹ്മാനേ. അയാൾ അല്ലാഹുവിനെ വിളിച്ച് പ്രാർത്തിച്ചു. അസൂറാബീവിയുടെ ഓർമ്മകൾ ഉണർത്തുന്ന ഒരുരാവ്!!bഅബ്ദുല്ല രാജാവിന് ആ ബംഗ്ലാവിലെ താമസം അതാണ് സമ്മാനിച്ചത്. എന്നാൽ കൂടെവന്നവർ രാജകീയമായ സ്വീകരണത്തിൽ മതിമറന്ന് സന്തോഷത്തോടുകൂടി കൂർക്കംവലിച്ചുറങ്ങി. അന്നും പ്രഭാതം പൊട്ടിവിടർന്നു!! പകലിന്റെ പൊൻകിരണങ്ങൾക്ക് ഇന്ന് കൂടുതൽ പ്രസന്നതയുണ്ട്. എന്തായിരിക്കാം കാരണം???.
പതിവിലും ഉൻമേഷത്തോടെയാണ് പക്ഷിപറവകൾ അന്നത്തെ പ്രഭാതത്തെ എതിരേറ്റത്..!ആനന്ദകരമായ ഒരു സുദിനം. രാജസഭ കൂടുന്നതിനു മുമ്പുതന്നെ സദസ്സിലെ ഇരിപ്പിടങ്ങളെല്ലാം നിറഞ്ഞു. എല്ലാവരുടേയും ഹൃദയത്തിൽ ശുഭകരമായ എന്തോ ഒന്ന് സംഭവിക്കാൻ പോകുന്നതിന്റെ സൂചനകളുണ്ടായിരുന്നു. പക്ഷേ,ആർക്കും എന്താണിവിടെ നടക്കുക എന്നതിന്റെ ഒരു രൂപവുമില്ല. അവരെല്ലാം വരാൻപോകുന്ന നിമിഷങ്ങളെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്!!! യമനിലെ രാജാവും,മന്ത്രിമാരും തങ്ങളുടെ ഇരിപ്പിടങ്ങളിൽ ആസന്നരായി. ബീവി അസൂറ രാജസദസ്സിൽ തനിക്ക് പ്രത്യേകമായുള്ള സ്ഥാനത്ത് ഒരു മറയുടെ പിന്നിലിരുന്നു. രാജകീയാതിഥികൾക്കും,അവരുടെ സ്ഥാനമാനങ്ങൾക്കും അനുസൃതമായുള്ള ഇരിപ്പിടങ്ങൾ നൽകപ്പെട്ടിരുന്നു. എല്ലാവരും ഇരുന്നുകഴിഞ്ഞു. തങ്ങളുടെ രോഗവിവരങ്ങൾ ഓരോരുത്തരായി ചുരുക്കി വിവരിക്കാൻ ബീവി കൽപ്പിച്ചു. അങ്ങിനെ ആദ്യമായി അബ്ദുറഹ്മാൻ തന്റെ കണ്ണിന്റെ രോഗത്തെക്കുറിച്ച് വിവരിച്ചു. പിന്നീട് നാലു സേവകൻമാർ. പ്രഭുവിന്റെ വീട്ടിലെ വേലക്കാരൻ, 300 ദീനാർ നൽകി മോചിപ്പിക്കപ്പെട്ടവൻ, കപ്പിത്താൻ മുതലായ എല്ലാ രോഗികളും തങ്ങളെ അലട്ടിയിരുന്നതായ മാരകരോഗങ്ങളെക്കുറിച്ച് വിവരണം നടത്തി. ബീവിയും, രാജാവും, സദസ്സുമെല്ലാം അവരുടെ രോഗവിവരങ്ങൾ കേട്ടു. ബീവി എന്തെങ്കിലും ഉടൻ പ്രതിവിധി ചെയ്യും. അങ്ങനെ അവരെയെല്ലാം ഇത്രയുംകാലം പീഠിപ്പിച്ച് കൊണ്ടിരുന്ന രോഖങ്ങൾ സുഖപ്പെടും. ഈ പ്രതീക്ഷയായിരുന്നു സദസ്യർക്കെല്ലാം. ഹഖീമിനെ അവർക്കെല്ലാം അത്രകണ്ട് മതിപ്പായിരുന്നു. പക്ഷേ, അവരുടെയെല്ലാം പ്രതീക്ഷകൾക്ക് വിപരീദമായാണ് കാര്യങ്ങൾ നീങ്ങിയത്. രോഗവിവരങ്ങൾ കേട്ടശേഷം ബീവി പറഞ്ഞു.
(തുടരും)

No comments:

Post a Comment