ആസുറ ബീവി part 14


 അസൂറാബീവിയെ വിവാഹംകഴിച്ച് ആദ്യമായി മണിയറയിൽ കൂടിയപ്പോഴുള്ള അതേ അനുഭവം. കൊട്ടാരത്തിന്റെ കരിങ്കൽ ഭിത്തികളില്ലെങ്കിലും അതേ മണിയറപോലെ തോന്നി അബ്ദുല്ല രാജാവിന്. അതേ രൂപത്തിൽ പണിത കട്ടിൽ!! അതേ കിടക്ക!! അതേ വിരിപ്പ്!! കിടക്കയിൽ വിതറപ്പെട്ട പൂവുകൾക്കു കുടി മാറ്റമില്ല. എന്തൊരു സാമ്യം!!! ആരാണ് ഇത്രയും കലാപരമായ ഈ കിടപ്പറ ഒരുക്കിയത്?
ബുദ്ധിമതിയായ ഒരു പെൺകൊടിക്കല്ലാതെ ഇത്ര കലാപരമായി ഒരു ബെഡ് റൂം തയ്യാറാക്കുവാൻ കഴിയുകയില്ല. ഇങ്ങനെ പലവിധ ചിന്തകളുമായി അദ്ദേഹം മൃദുലമായ കട്ടിലിൽ കയറിയിരുന്നു. അന്ന് തന്റെ മണിയറയിലുണ്ടായിരുന്ന അതേ രൂപത്തിലുള്ള കനകവിളക്ക് പ്രകാശംചൊരിയുന്നു.!! മേശപ്പുറത്ത് തയ്യാറാക്കി വെച്ചിരുന്നതുപോലെ ഒരു സ്വർണ്ണ ചഷകത്തിൽ മധുരപലഹാരങ്ങൾ തയ്യാറാക്കി വെച്ചിരിക്കുന്നു. ഇതെന്ത് പരീക്ഷണമാണ് റബ്ബേ.. തന്റെ മനസ്സിന്റെ സമനില തെറ്റുന്നല്ലോ?ഞാനീ കാണുന്നത് സ്വപ്നമോ,യാഥാർത്ഥ്യമോ??അബ്ദുല്ലാരാജാവ് തന്റെ ശരീരത്തിൽ നുള്ളിനോക്കി. വേദനിക്കുന്നുണ്ട്. അപ്പോൾ സ്വപ്നമല്ല. അന്ന് അസൂറയാണ് ആ പാനിയം തന്റെ നേരെ നീട്ടിയത്.. പക്ഷേ,ഇന്നാരുമില്ല. മേശപ്പുറത്ത് മൂടിവെച്ചിരിക്കുകയാണ്. തന്റെ അസൂറാബീവി ഇപ്പൊവരും. തനിക്ക് ചഷകം എടുത്തുതരും. എല്ലാം ആലോചിച്ച് ഒരുതരം വിഭ്രാന്തിയിൽ അയാൾ കുറേനേരം അങ്ങിനെ ഇരുന്നുപോയി..ഇല്ല,,ആരും വരുന്നില്ല... ആരും വരില്ല..അവസാനം അബ്ദുല്ലാരാജാവ് തന്നെ ആ ചഷകമെടുത്ത് വായോടടുപ്പിച്ചു. അൽപ്പാൽപമായി കുടിച്ചു. എന്തൊരത്ഭുതം!!!! അതേ രുചി!തന്റെ പ്രിയപ്പെട്ടവൾ ആദ്യരാത്രിയിൽ തനിക്ക് നേരേ നീട്ടിയ പായസത്തിന്റെ അതേ മധുരം!. അതേ സ്വാദ്!!! ഇതെങ്ങനെ സംഭവിച്ചു??? അയാളുടെ കണ്ണുകളിൽനിന്നും കണ്ണുനീർ ഉതിർന്നുവീണു. ആ മുഖം വിവർണ്ണമായി. അങേയ്ക്കെന്തുപറ്റി??? അവിചാരീതമായൊരു ഭാവമാറ്റം..പരിചാരകരിലൊരാൾ ചോദിച്ചു. അതിന് മറുപടിയെന്നോണം രാജാവ് പറഞ്ഞു. ഞാനീകുടിച്ച മധുരപാനീയം എന്റെ പ്രാണപ്രേയസി ആസുറ എനിക്കാദ്യരാത്രിയിൽ സമ്മാനിച്ച അതെ പാനീയംതന്നെ. മറ്റൊരാൾക്കും ഈ രുചിയിൽ അതുണ്ടാക്കുവാൻ സാധിക്കുകയില്ല. ഇതെങ്ങിനെ സംഭവിച്ചു???
ഒരു രൂപവുമില്ലാതെ എന്റെ കണ്ണുകൾ നിറഞ്ഞുപോയതാണ്. അബ്ദുല്ലയുടെ മറുപടികേട്ട് ഭൃത്യൻ മിഴിച്ചിരുന്നുപോയി! രാജാവ് ചിന്തയുടെ ലയിച്ച് ചെർന്നു ഒരുപാട്സമയം കഴിച്ചുകൂട്ടി. ഒരുപോള കണ്ണടയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. നേരം പുലർന്നു!! ദിനചര്യകൾക്കുശേഷം അംഗസ്നാനം വരുത്തി അദ്ദേഹം സുബ്ഹി നിസ്കരിച്ചു. നിസ്കാരപായയിൽ ഇരുന്ന് സർവ്വശക്തനെ സ്തുതിച്ചു. സെക്കന്റുകൾ പിന്നെയും കഴിഞ്ഞു. എവിടെനിന്നോ മധുരമായ സ്വരനാഥം ഖുർആൻ പാരായണം അദ്ദേഹത്തിന്റെ കർണ്ണപുടങ്ങളിൽ അലയടിച്ചു. രാജാവ് ഞെട്ടിത്തരിച്ചുപോയി. അസൂറായുടെ അതേസ്വരം!! തന്റെ കുടെയായിരുന്നപ്പോൾ എത്ര വൈകിക്കിടന്നാലും സുബ്ഹിക്ക് മുമ്പുതന്നെ ബീവി എഴുന്നേൽക്കുമായിരുന്നു...
എന്നിട്ട് മനോഹരമായ ശൈലിയിൽ ഖുർആൻ പാരായണം ചെയ്യും..അസൂറാന്റെ ഖുർആൻ പാരായണംകേട്ട് താൻ എല്ലാംമറന്ന് എത്ര സമയമാണ് ഇരുന്നിട്ടുള്ളത്??? ഇപ്പോൾ താനീ കേൾക്കുന്ന ശബ്ദം അസൂറായുടേത് തന്നെയല്ലേ?? അല്ല!!അവൾ മരിച്ചുപോയി. നിഷ്ഠൂരൻമാർ അവളെ കൊലയ്ക്ക് കൊടുത്തു. പിന്നെ താനീകേൾക്കുന്നത് ആരുടെ ശബ്ദമാണ്??? അദ്ദേഹം പരിചാരകരിലൊരാളെ വിളിച്ചു. ആ ഖുർആൻ പാരായണം ചെയ്യുന്നത് ആരാണെന്ന് അന്വേഷിച്ചു. അത് രാജകുമാരിയുടെ ഭർത്താവ് ഹഖീമിന്റെ ഖുർആൻ പാരായണമാണ് ! ഭൃത്യന്റെ മറുപടി അബ്ദുല്ലയെ അത്ഭുതപ്പെടുത്തി.
(തുടരും)

No comments:

Post a Comment