‎‎ ‎‎ *15 ⚔ സ്വാതന്ത്ര്യ സമര ⚔* *പോരാട്ടത്തിലെ* *തീ പാറുന്ന സ്വപ്നങ്ങൾ* 🟢🌻🟢🌻🟢🌻🟢🌻🟢🌻🟢

                  *♦️ഭാഗം :15♦️*

*📌 എനിക്ക് നിവര്‍ന്ന് നിന്ന് മരിക്കണം, എന്റെ നെഞ്ചത്ത് തന്നെ നിങ്ങള്‍ വെടിവെക്കണം..!!*

     ചങ്ങലയിൽ ബന്ധിക്കപ്പെട്ട കുഞ്ഞഹമ്മദ് ഹാജിയെ മഞ്ചേരിയിലെ കുന്നിൻചരിവിൽ കൊണ്ടുവന്നു നിർത്തി. മരണം മുമ്പിൽ കണ്ടപ്പോഴും ആ മുഖത്തു ഭാവമാറ്റമില്ല. 

സ്വരം ഇടറിയില്ല...

 ഒടുവില്‍ ഹാജിക്കെതിരായ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. 1896 മുതല്‍ തുടങ്ങിയ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന് അന്ത്യം കുറിക്കുന്ന നിമിഷങ്ങളായിരുന്നു അത്...

 ഹിച്ച്‌കോക്കിനോട് ഹാജി പറഞ്ഞു:  ''നിങ്ങളെന്നെ മക്കയിലേക്ക് പറഞ്ഞയക്കാമെന്നും മാപ്പു നല്‍കാമെന്നും പറഞ്ഞത് എന്നില്‍ അത്ഭുതമുളവാക്കി. വഞ്ചിക്കുക എന്ന ലക്ഷ്യത്തിന് ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പുണ്യാത്മകവുമായ മക്കയുടെ പേര്‍ താങ്കളുച്ചരിച്ചതിലുള്ള സ്വാര്‍ത്ഥത എന്ത് മാത്രമാണ്! പക്ഷേ നാലു തവണ മക്കയില്‍ പോവുകയും പല വര്‍ഷങ്ങള്‍ അവിടെ താമസിക്കുകയും ഹജ്ജ് കര്‍മം നിര്‍വഹിക്കുകയും ചെയ്ത എന്നെയും എന്റെ കുടുംബത്തെയും പഠിച്ചറിഞ്ഞ താങ്കള്‍ മക്കയുടെ പേരുപയോഗിച്ചത് തരംതാണതായിപ്പോയി. ഞാന്‍ മക്കയിലല്ല പിറന്നത്. ഇവിടെ, വീരേതിഹാസങ്ങള്‍ രചിക്കപ്പെട്ട ഏറനാടന്‍ മണ്ണിലാണ് ഞാന്‍ ജനിച്ചത്. ഇവിടെ തന്നെ മരിച്ച്, ഈ മണ്ണില്‍ ലയിച്ച് ചേരണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അടിമത്വത്തില്‍ നിന്നും ചില മാസങ്ങളെങ്കിലും മോചിപ്പിക്കപ്പെട്ട ഈ മണ്ണില്‍ മരിച്ചുവീഴാന്‍ എനിക്കു സന്തോഷമുണ്ട്.''

 1922 ജനുവരി 20-ന് രാവിലെ 10 മണിക്ക് മലപ്പുറം കോട്ടക്കുന്നിന്റെ വടക്കെ ചെരിവില്‍ വെച്ചാണ് ഹാജിയുടെ വധശിക്ഷ നടപ്പിലാക്കിയത്. കേണല്‍ ഹംഫ്രിയോടും ഹിച്ച്‌കോക്കിനോടും അന്ത്യാഭിലാഷമായി ഹാജി പറഞ്ഞത്.  ''കൊല്ലുന്നവരെ കണ്ണ് മൂടിക്കെട്ടുന്ന ഒരു ശീലം നിങ്ങള്‍ക്കുണ്ടെന്ന് ഞാന്‍ കേട്ടിരിക്കുന്നു. എന്നെ വെടിവെക്കുമ്പോള്‍ കണ്ണുകളിലെ കെട്ടുകള്‍ അഴിച്ചുമാറ്റണം, ചങ്ങലകള്‍ ഒഴിവാക്കണം, എനിക്ക് നിവര്‍ന്ന് നിന്ന് മരിക്കണം. എന്റെ നെഞ്ചത്ത് തന്നെ നിങ്ങള്‍ വെടിവെക്കണം'' 

  (ഹിച്ച്‌കോക്ക് മലബാര്‍ റിബല്യന്‍ P:102) 

ഠേ......ഠേ......ഠേ........

ധീരദേശാഭിമാനിയുടെ വിരിമാറിലേക്കു വെടിയുണ്ടകൾ തുളച്ചുകയറി...  

 ലാ ഇലാഹ ഇല്ലല്ലാ......ഹ് 

 ലാ ഇലാഹ ഇല്ലല്ലാ.......ഹ് 

 സ്വാതന്ത്ര്യത്തിനു വേണ്ടി ദാഹിച്ച ധീരനേതാവ് രക്തസാക്ഷിയായി സ്വാതന്ത്ര്യ സമര രക്തസാക്ഷി...

 ഹാജിയുടെ ആഗ്രഹപ്രകാരം അദ്ദേഹത്തെ നെഞ്ചില്‍ നിറയൊഴിച്ചു. ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ ഇരുനൂറോളം വില്ലേജുകള്‍ ഭരിച്ച വിപ്ലവ സര്‍ക്കാറിന്റെ നായകന്‍ അങ്ങനെ രക്തസാക്ഷിയായി. കൂടെ അദ്ദേഹം രൂപീകരിച്ച ഗവണ്‍മെന്റിന്റെ വിലപിടിച്ച രേഖകളും തീവെച്ച് നശിപ്പിച്ചു. ഹാജിയുടെ മൃതദേഹം കത്തിച്ചുകളയുകയായിരുന്നു... (എന്ന് പറയപ്പെടുന്നു)

 കൂടെയുണ്ടായിരുന്നവരെയും കൊന്നു. വെള്ളക്കാരുടെ ശക്തരായ എതിരാളികൾ മരിച്ചു. ഭരണം കൂടുതൽ കർക്കശമായി... 

 ഇനിയൊരിക്കലും മാപ്പിളമാർ സമരത്തിന്നൊരുങ്ങരുത്. 

അവരുടെ ശക്തി തകർന്നുപോയിരിക്കുന്നു. നാട്ടിൽ  പുരുഷന്മാരുടെ എണ്ണം കുറഞ്ഞു. വിധവകളുടെ എണ്ണം പെരുകി. 

വെള്ളക്കാരുടെ ബലാൽക്കാരത്തിന്നിരയായ പെണ്ണുങ്ങളെത്ര...

യതീംമക്കളുടെ എണ്ണം കണക്കാക്കാനാവാത്ത വിധം പെരുകി. സമരം തീർന്നു. ലഹളയൊതുങ്ങി. വെടിയൊച്ച നിലച്ചു. ജീവിതം സാധാരണ നിലയിലായി...

 കേസുകൾ നിലനിന്നു. നാടുവിട്ടവർ മടങ്ങിവന്നാൽ പിടിക്കപ്പെടും. മദ്രാസിലെത്തിയ മാപ്പിളമാർ കപ്പൽ കയറി സിലോണിലേക്കു പോയി. അവർ അവിടെ തോട്ടങ്ങളിൽ കൂലിപ്പണി ചെയ്തു ജീവിച്ചു. ചിലർ സിങ്കപ്പൂരിലേക്കു പോയി. അവിടെ അദ്ധ്വാനിച്ചു ജീവിച്ചു. മറ്റൊരുകൂട്ടർ ബർമ്മയിലും മലേഷ്യയിലുമെത്തി അവിടെത്തെ തോട്ടങ്ങളിൽ പണിയെടുത്തു ജീവിച്ചു...

 ബോംബെയിലെത്തിയവർ കറാച്ചിയിലേക്കും മറ്റു നഗരങ്ങളിലേക്കും പോയി. ചിലർ ഹോട്ടലിലും ബേക്കറിയിലും പണിയെടുത്തു. മറ്റു ചിലർ വഴിയോരക്കച്ചവടക്കാരായി. സ്വാതന്ത്ര്യസമരത്തിനു കിട്ടിയ പ്രതിഫലം ഒരു സമൂഹം ചിന്നിച്ചിതറിപ്പോയി. കുടുംബബന്ധങ്ങൾ തകർന്നു.

പിറന്ന നാട് അന്യമായിപ്പോയി..!!

*തുടരും, ഇന്‍ ശാ അല്ലാഹ്...💫*

       *☝️അള്ളാഹു അഅ്ലം☝️*

_______________________________

*🤲🤲ദു:ആ വസിയതോടെ.🤲🤲* 

👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*

💖♨💖♨💖♨💖♨💖♨💖

*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*

*_ആമീൻ,,,,,,,,,_*

_*​​🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_​​

🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*

*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*

*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹

*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*

💚🌻💚🌻💚🌻💚🌻💚🌻💚

No comments:

Post a Comment