*♦️ഭാഗം :14♦️*
*📌 രക്ഷപ്പെട്ടോളൂ.. വിധിയുണ്ടെങ്കിൽ ഇനിയും കാണാം...*
ഒരു സുപ്രഭാതത്തിൽ ആ ഗ്രാമവാസികൾ ആ സന്തോഷവാർത്ത കേട്ടു. ആലിക്കുട്ടിയുടെ ഭാര്യ പ്രസവിച്ചു...
വലിയ പ്രയാസം കൂടാതെ പ്രസവം നടന്നു...
ആൺകുട്ടി.. കുഞ്ഞും തള്ളയും സുഖമായിരിക്കുന്നു...
അബൂബക്കർ ഹാജി കുഞ്ഞിന്റെ ചെവിയിൽ ബാങ്കും ഇഖാമത്തും കേൾപ്പിച്ചു...
മധുരം തൊട്ടുകൊടുത്തു...
മോന് പേരിടണ്ടേ..?
ആരോ ഫാത്വിമയുടെ ചെവിയിൽ മന്ത്രിച്ചു...
അതിനു മോന്റെ ബാപ്പ വരട്ടെ അതായിരുന്നു ഫാത്വിമയുടെ മറുപടി...
ബാപ്പ എന്നെങ്കിലുമൊരിക്കൽ വരും മോനെ കാണാൻ. ഫാത്വിമയുടെ മനസ്സിൽ ആ പ്രതീക്ഷയായിരുന്നു...
വെള്ളപ്പട്ടാളക്കാരുടെ ക്രൂരതകളുടെ ആയിരം കഥകൾ നാടാകെ പ്രചരിച്ചു...
മാപ്പിളമാരുടെ വീടുകൾ തകർത്തു.
കൃഷി നശിപ്പിച്ചു. കൂട്ടപ്പിഴ ചുമത്തി.
എണ്ണമറ്റ ചെറുപ്പക്കാർ ജയിലുകളിലായി. വളരെപ്പേരെ അന്തമാനിലേക്കു നാടുകടത്തി. നാട് വിട്ടു പോയവർക്കു കണക്കില്ല.
ഒരുനാട് തകർന്നുപോയി.
ഒരു സമുദായം ചിന്നിച്ചിതറിപ്പോയി. ഗൂർഖകൾ ഇറങ്ങി. അവർ നാടാകെ പരന്നു. എത്ര പേരെയാണവർ വധിച്ചുകളഞ്ഞത്..!!
ഒടുവിൽ ആ വാർത്തയും നടന്നു.
ഖിലാഫത്ത് ഗവൺമെന്റ് തകർന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും അനുയായികളും കാട്ടിലേക്കു വലിഞ്ഞു. നാട്ടിൽ കടക്കാൻ സാധ്യമല്ല. എല്ലാ പ്രദേശങ്ങളും വെള്ളക്കാരുടെ പിടിയിലായി. മലപ്പുറം, മഞ്ചേരി, പാണ്ടിക്കാട്, കരുവാരക്കുണ്ട് തുടങ്ങിയ പ്രദേശങ്ങളൊക്കെ ഖിലാഫത്തു ഗവൺമെന്റിന്റെ കീഴിലായിരുന്നു. അവയെല്ലാം വെള്ളക്കാർ തിരിച്ചു പിടിച്ചു...
ഇനിയൊരു വിജയം സാധ്യമല്ല.
വെള്ളക്കാരെ തകർക്കാൻ നോക്കണ്ട. മനോധൈര്യംകൊണ്ടു മാത്രം വിജയമുണ്ടാവില്ല. വേണ്ടത്ര ആയുധങ്ങൾ ഇല്ല. തോക്കും പീരങ്കിയും വേണം. വെടിമരുന്നു വേണം. പരിശീലനം നേടിയ യോദ്ധാക്കൾ വേണം. അവയൊന്നും മാപ്പിളമാർക്കില്ല. എല്ലാം വെള്ളക്കാരുടെ കൈവശമുണ്ട്. അവർ വിജയിക്കും. അമ്പതിനായിരത്തോളം മാപ്പിളമാർ വധിക്കപ്പെട്ടു. പിന്നെ നാട്ടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബലിയർപ്പിക്കപ്പെട്ട അമ്പതിനായിരം പേരുടെ ജീവൻ...
ഇനി രക്ഷയില്ല എന്റെ പ്രിയപ്പെട്ട അനുയായികളേ...
രക്ഷപ്പെട്ടു കൊള്ളുക വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നിരാശ ബാധിച്ച വാക്കുകൾ. ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാൻ വേണ്ടി അവർ വനാന്തരത്തിൽ ഒരുമിച്ചുകൂടിയാണ്. അവിടെവെച്ചു നേതാവു തീരുമാനം പ്രഖ്യാപിച്ചു.
ആരും കീഴടങ്ങരുത്.
കീഴടങ്ങിയാൽ വെടിവെച്ചുകൊല്ലും. അല്ലെങ്കിൽ മരണം വരെ ജയിലിൽ കഴിയേണ്ടി വരും. അതുമല്ലെങ്കിൽ അന്തമാനിലേക്കു നാടുകടത്തും. അതുകൊണ്ട് നാടുവിടുക...
മലബാറിൽ തങ്ങരുത്. മദ്രാസിലേക്കോ ബോംബെയിലേക്കോ പോവുക. അവിടെനിന്നു എങ്ങോട്ടെങ്കിലും രക്ഷപ്പെടുക. അതിനു കഴിയാത്തവർ വയനാട്ടിലേക്കു ചുരം കയറുക. ഏതെങ്കിലും ചായത്തോട്ടത്തിൽ ചെന്നു തൊഴിലെടുത്തു ജീവിച്ചോളൂ...
കുഞ്ഞഹമ്മദ് ഹാജി തന്റെ അനുയായികളെ പറഞ്ഞുവിടുകയാണ്...
ഇല്ല ഞങ്ങൾ പോവില്ല.
നിങ്ങളെ വിട്ട് ഞങ്ങൾ പോവില്ല. മരിക്കുന്നെങ്കിൽ നമ്മൾക്കൊന്നിച്ചു മരിക്കാം...
അനുയായികൾ നേതാവിനെ വിടുന്നില്ല.
മണ്ടത്തരം പറയരുത്. സമയം പോയാൽ രക്ഷപ്പെടാനുള്ള പഴുതുകൾ അടയും.
പട്ടാളം ഈ മല വളയും. അതിനുമുമ്പെ പൊയ്ക്കൊള്ളൂ...
എന്റെ കാര്യം നോക്കണ്ട പൊയ്ക്കോളൂ.. വിധിയുണ്ടെങ്കിൽ ഇനിയും കാണാം...
ഇന്‍ ശാ അല്ലാഹ്...
അവസാന വാക്ക് പറഞ്ഞു കഴിഞ്ഞു. അനുയായികൾ ഓരോരുത്തരായി വന്നു നേതാവിനെ കെട്ടിപ്പിച്ചു കരഞ്ഞു. കണ്ണീരോടെ സലാം പറഞ്ഞു പിരിഞ്ഞു...
അല്പം കഴിഞ്ഞപ്പോൾ കുഞ്ഞഹമ്മദ് ഹാജിയും ഇരുപതോളം ആളുകളും ബാക്കിയായി. മറ്റുള്ളവരെല്ലാം പിരിഞ്ഞു പോയി. പ്രിയപ്പെട്ടവരെയെല്ലാം ഉപേക്ഷിച്ച് അവർ നാടു വിടുകയാണ്.
ഇനിയൊരു മടക്കമുണ്ടോ...
മാതാപിതാക്കൾ,
ഭാര്യമാർ,
മക്കൾ,
നാട്ടുകാർ,
ബന്ധുക്കൾ
എല്ലാവരേയും വിട്ടേച്ച് പോവുന്നു...
മരിച്ചു പിരിയുന്നതു പോലെ. പഴയ കാലം തിരിച്ചുവരുമെന്ന പ്രതീക്ഷയില്ല. പരലോകത്തുവെച്ചു കണ്ടുമുട്ടാം...
വെള്ളക്കാരുടെ ദൂതന്മാർ കുഞ്ഞഹമ്മദ് ഹാജിയെ സമീപിച്ചു സംസാരിച്ചു...
കീഴടങ്ങിക്കോളൂ ഒരു കുഴപ്പവുമില്ല.
നിങ്ങളെ മക്കത്തേക്കു അയക്കാനാണ് തീരുമാനം. ഇനിയുള്ള കാലം ആ പുണ്യഭൂമിയിൽ കഴിയാമല്ലോ...
ഏറെ നേരത്തെ ചിന്തയ്ക്കുശേഷം അങ്ങനെ തീരുമാനമായി.. കീഴടങ്ങുക...
ധീരദേശാഭിമാനിയായ വാരിയൻകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയും വളരെയടുത്ത ചില അനുയായികളും മലയിറങ്ങി വന്നു.
പോലീസ് സ്റ്റേഷനിലേക്കു നടന്നു. നിരായുധനായ കുഞ്ഞഹമ്മദ് ഹാജിയെ
പോലീസ് വളഞ്ഞു. ചങ്ങലയിൽ ബന്ധിച്ചു. വെള്ളക്കാർ വാക്കുപാലിച്ചില്ല.
കൊടും ചതി..!!
ഫാത്വിമ പ്രസവിച്ചിട്ടു നാല്പതു നാളുകൾ കടന്നുപോയി. നാല്പതിനു മുടികളച്ചിൽ.
മോന്ന് പേരിടാൻ ബാപ്പ വന്നില്ല.
നാല്പതിനും വന്നില്ല. എല്ലാവരും കൂടി മോനു പേരു കണ്ടെത്തി...
അബൂബക്കർ...
ദിനരാത്രങ്ങൾ ഓടിമറഞ്ഞുകൊണ്ടിരുന്നു. അതിന്നിടയിൽ ഫാത്വിമ ആ വാർത്ത കേട്ടു...
പട്ടാളക്കോടതി വാരിയൻകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയെ വെടിവെച്ചു കൊല്ലാൻ വിധിച്ചു..!!
*തുടരും, ഇന്‍ ശാ അല്ലാഹ്...💫*
*☝️അള്ളാഹു അഅ്ലം☝️*
_______________________________
*🤲🤲ദു:ആ വസിയതോടെ.🤲🤲*
👉 *_അറിവുകൾ പഠിക്കുവാനും, മറ്റുള്ളവർക്ക് പകർന്നു കൊടുക്കുവാനും ശ്രമിക്കുക..._*
💖♨💖♨💖♨💖♨💖♨💖
*അല്ലാഹു ഇതൊരു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ..*
*_ആമീൻ,,,,,,,,,_*
_*🌷ലോകത്തിന്റെ രാജകുമാരന്‍ മദീനയുടെ മണവാളന്‍ മുത്ത് നബി ﷺ യുടെ ചാരത്തേക്കൊരു സ്വലാത്ത്🌷*_
🌹 *_اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّد_ٍ*
*_وَعَلَى آلِ سَيِّدِنَا مُحَمَّد_ٍ*
*_وَبَارِكْ وَسَلِّمْ عَلَيْه_* 🌹
*_വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - ആമീന്‍_*
